ഒരു ബേസിക് ഫീച്ചര്‍ ഫോണില്‍ പ്രതീക്ഷിക്കാവുന്നതിലും കൂടുതല്‍ ആപ്പുകള്‍ സമ്മാനിച്ചാണ് ജിയോ ഫോണ്‍ ഉപഭോക്താക്കളെ അതിശയിപ്പിക്കുന്നത്. എന്നാല്‍ അതില്‍ പകുതിയും ജിയോയുടെ തന്നെ ആപ്പുകളാണ് എന്നതാണ്. മന്‍ കി ബാത്താണ് അതിലൊരു ആപ്പ്.
അതേസമയം ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സോഷ്യല്‍മീഡിയാ ആപ്പായ വാട്ടസപ്പിനെ എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താത് എന്ന് വ്യക്തമല്ല. ഇന്ത്യയില്‍ മൊത്തം ഇരുപത് കോടിയിലേറെ ഉപഭോക്താക്കള്‍ വാട്ട്‌സപ്പിനുണ്ടായിട്ടും വാട്ടസപ്പ് ഒഴിവാക്കപ്പെട്ടതിന്റെ കാരണം വ്യക്തമല്ല.
എന്നാല്‍ ജിയോയുടെ സ്വന്തം ആപ്പായ ജിയോ ചാറ്റിന്റെ പ്രചാരം ലക്ഷ്യമിട്ടാണ് വാട്ടസപ്പ് നല്‍കാത്തതെന്നും റിപ്പോര്‍ട്ടുണ്ട്.
ഓഗസ്റ്റ് 24 മുതലാണ് ജിയോ ഫോണുകളുടെ ബുക്കിംഗ് ആരംഭിക്കുകയെന്നതിനാല്‍ കൂടുതല്‍ വ്യക്തത വരാന്‍ ഇനിയും സമയമെടുക്കും. അതുകൊണ്ടു തന്നെ വാട്ടസപ്പിന്റെ സാധ്യതയും പൂര്‍ണ്ണമായി തള്ളികളയാനാകില്ല.