വീട്ടമ്മയെ പീഢിപ്പിച്ചെന്ന പരാതിയുടെ മേല്‍ എം വിന്‍സെന്റ് എം എല്‍ എ യെ അറസ്റ്റു ചെയ്തു. എം എല്‍ എ ഹോസ്റ്റലില്‍ നാലു മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.കോവളം എം എല്‍ എയാണ് വിന്‍സെന്‍. എന്നാല്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നാണ് കെ.പി.സി.സി പ്രസിഡണ്ട് എം എം ഹസ്സന്‍ പ്രതികരിച്ചത്.അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഫോണ്‍കോള്‍ രേഖകളാണ് പോലീസ് തെളിവാക്കിയത്. എന്നാല്‍ അറസ്റ്റ് അന്വേഷണത്തിന്റെ ഭാഗമാണെന്നാണ് മുഖ്യമന്ത്രി പിമറായി വിജയന്‍ പ്രതികരിച്ചത്.