തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കിട്ടി. ക്രൈംബ്രാഞ്ച് സംഘം കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിലാണ് കത്ത് കണ്ടെത്തിയത്. ജിഷ്ണു ആത്മഹത്യ ചെയ്ത കോളജ് ഹോസ്റ്റലിലെ കുളിമുറിക്കു പിന്നിലെ ഓവുചാലില്‍നിന്നാണ് അന്വേഷണസംഘത്തിന് കത്ത്് ലഭിച്ചത്. തന്റെ ജീവിതവും സ്വപ്നങ്ങളും തകര്‍ന്നുവെന്നും കത്തില്‍ പറയുന്നുണ്ട്. താന്‍ വിടവാങ്ങുകയാണെന്ന് എഴുതി വെട്ടിയ നിലയിലും കത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് തന്നെയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.