ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുന്ന കാലത്ത് നടന്‍ ജിഷ്ണു മരിച്ചുവെന്ന രീതിയില്‍ സോഷ്യല്‍മീഡിയയിലൂടെ പരന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ ജിഷ്ണു തന്നെയാണ് തന്നോട് പറയാറുള്ളതെന്ന് ജിഷ്ണുവിന്റെ ഭാര്യ ധന്യ പറയുന്നു. വാര്‍ത്തകള്‍ മാനസികമായി തന്നെ തളര്‍ത്തിയിരുന്നതായും ധന്യ പറഞ്ഞു. ജിഷ്ണുവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സുഹൃത്തുക്കള്‍ ഒത്തുകൂടിയ വേളയിലാണ് ധന്യ ജിഷ്ണുവിനെക്കുറിച്ച് പറഞ്ഞത്.

രണ്ടാമതും ക്യാന്‍സര്‍ ബാധിച്ച സമയത്തായിരുന്നു ജിഷ്ണു മരിച്ചുവെന്ന രീതിയില്‍ വാര്‍ത്ത പരന്നിരുന്നത്. രോഗത്തിന്റെ തീവ്രത കൂടിയ സമയത്ത് ചികിത്സക്കായി ഓടുമ്പോഴാണ് വ്യാജ വാര്‍ത്തകള്‍ ഉണ്ടായിരുന്നത്. വാര്‍ത്തകള്‍ ജിഷ്ണു തന്നെയാണ് വായിക്കാറുണ്ടായിരുന്നത്. ചിരിച്ചുകൊണ്ടാണ് അതിനെ ജിഷ്ണു നേരിട്ടിരുന്നത്. വ്യാജ വാര്‍ത്തകള്‍ കണ്ട് പലരും വിളിച്ചുകൊണ്ടിരിന്നു. എന്നാല്‍ ഇവര്‍ക്കൊന്നും മറുപടി നല്‍കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല. അത്തരം വാര്‍ത്തകള്‍ തന്നെ ഏറെ വേദനിപ്പിച്ചു. മാനസികമായി തളര്‍ത്തുകയും ചെയ്തുവെന്നും ധന്യ പറഞ്ഞു.

മനോരമ ചാനലിന്റെ കേരള കാനിനോട് കൂടി സംഘടിപ്പിച്ചതായിരുന്നു പരിപാടി. നടന്‍ കൈലാഷിന്റെ നേതൃത്വത്തിലാണ് ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ ഒത്തുകൂടിയത്. കൊച്ചിയില്‍ ജിഷ്ണു താമസിച്ചിരുന്ന ഫഌറ്റിലായിരുന്നു പരിപാടി.