ജിസാന്‍: സഊദി അറേബ്യയിലെ ജിസാനില്‍ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. സിവില്‍ ഡിഫന്‍സ് മേഖല ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഗാംദിയാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ സ്വദേശികളും രണ്ട് യെമനികളുമാണ്. ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

ജനവാസ കേന്ദ്രത്തില്‍ പതിച്ച മിസൈല്‍ ആക്രമണത്തില്‍ രണ്ട് വീടുകള്‍, പലചരക്ക് കട, മൂന്ന് കാറുകള്‍ എന്നിവ തകര്‍ന്നിട്ടുണ്ട്.