കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് ജോസ്.കെ മാണി എംപി സ്ഥാനം ഇന്ന് തന്നെ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ ജോസ്.കെ മാണി ഇന്ന് തന്നെ രാജിക്കത്ത് കൈമാറുമെന്നാണ് സൂചന.

കേരള കോണ്‍ഗ്രസിന് തന്നെ എല്‍ഡിഎഫ് രാജ്യസഭാ സീറ്റ് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗൂജറാത്തില്‍ ഒഴിവു വന്ന രാജ്യസഭാ സീറ്റുകള്‍ക്കൊപ്പം കേരളത്തിലും രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ എല്‍ഡിഎഫില്‍ പാലാ സീറ്റ് സംബന്ധിച്ച തര്‍ക്കം മുറുകുകയാണ്. പാല സീറ്റ് ജോസ്.കെ മാണിക്ക് വേണമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. എന്നാല്‍ തങ്ങളുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് എന്‍സിപി നിലപാട്. എല്‍ഡിഎഫ് നേതൃത്വം ജോസ്.കെ മാണി പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനെ തുടര്‍ന്ന് എന്‍സിപി മുന്നണി വിടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.