കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. മീഡിയവണ്‍ സബ് എഡിറ്റര്‍ എറണാംകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ വീട്ടില്‍ നിതിന്‍ ദാസി(26) നെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടത്തെ ഷിഫ്റ്റില്‍ ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്ന നിതിന്‍ദാസ് സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.

തുടര്‍ന്ന് വെള്ളിപറമ്പിലെ ചാനല്‍ ഓഫിസിനടുത്തുള്ള താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് സുഹൃത്തുക്കള്‍ സംഭവമറിയുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: വേലായുധന്‍. മാതാവ്: പത്മിനി. സഹോദരന്‍: വിപിന്‍ ദാസ്. രണ്ട് വര്‍ഷമായി മീഡിയവണ്‍ എഡിറ്റോറിയല്‍ ടീം അംഗവും വാര്‍ത്താവതാരകനുമാണ്.