Culture

സമുദായ സംഘടനകളെ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല: കെ. മുരളീധരന്‍

By ചന്ദ്രിക വെബ് ഡെസ്‌ക്‌

October 17, 2019

തിരുവനന്തപുരം: സമുദായ സംഘടനകളെ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്ന് കെ. മുരളീധരന്‍ എം.പി. തെരഞ്ഞെടുപ്പിലെ നിലപാട് സമുദായ സംഘടനകളുടെ ഇഷ്ടമാണെന്നും മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സമുദായ സംഘടനകള്‍ പരസ്യ നിലപാട് എടുക്കുന്നത് ചട്ട ലംഘനമാണെന്നും പരാതി കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുരളീധരന്‍ രംഗത്ത് വന്നിരിക്കുന്നത്.

അതിനിടെ ഇലക്ഷന്‍ കമ്മീഷന് ആവശ്യമെങ്കില്‍ പരിശോധിക്കട്ടെയെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടിളെയല്ല എന്‍.എസ്.എസ് പിന്തുണ്ക്കുന്നത്, വിശ്വാസികളെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.