കൊച്ചി: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. 23 ദിവസത്തിനു ശേഷമാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

ചിത്തിര ആട്ട സമയത്ത് യുവതിയെ തടഞ്ഞ കേസിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. മറ്റു കേസുകളിലും ജാമ്യം ലഭിച്ചതോടെ സുരേന്ദ്രന്‍ ജയില്‍മോചിതനാവും. കഴിഞ്ഞ 17-നാണ് ശബരിമലയിലെത്തിയ സുരേന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്.