Connect with us

main stories

നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണം; നിരവധി വിചിത്ര വിവരങ്ങളുമായി കേന്ദ്രത്തിന്റെ പുതിയ സിലബസ്

‘കാമധേനു കൗ വിജ്ഞാൻ പ്രചാർ പ്രസാർ എക്​സാമിനേഷൻ’ എന്ന പേരിൽ​ നാല് വിഭാഗത്തിലായാണ്​ പരീക്ഷ നടത്തുക

Published

on

ന്യൂഡല്‍ഹി: നിരവധി വിചിത്ര വിവരങ്ങളുമായി കേന്ദ്രസര്‍ക്കാറിന്റെ പുതിയ പരീക്ഷാ സിലബസ്. പശുക്ഷേമത്തിനായി രൂപീകരിച്ച സര്‍ക്കാര്‍ സംവിധാനമായ രാഷ്ട്രീയ കാമധേനു ആയോഗ് സംഘടിപ്പിക്കുന്ന പശു ശാസ്ത്ര പരീക്ഷയുടെ സിലബസിലാണ് യാതൊരു ശാസ്ത്രീയ പിന്‍ബലവുമില്ലാത്ത വിചിത്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

പശുവിനെ കൊന്നാല്‍ ഭൂകമ്പമുണ്ടാവുമെന്നതാണ് പുതിയ കണ്ടുപിടുത്തം. നാടന്‍ പശുക്കളും വിദേശ പശുക്കളും തമ്മിലുള്ള വ്യത്യാസം വിവരിക്കുന്നിടത്ത് രസകരമായ വിവരങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നാടൻ പശുക്കൾ പാൽ ഉത്​പാദനത്തിൽ പിന്നിലാണെങ്കിലും അവയുടെ പാൽ ഗുണനിലവാരത്തിൽ ഏറെ മുന്നിലാണെന്ന്​ സിലബസ്​ പറയുന്നു. നാടൻ പശുക്കളുടെ പെരുമാറ്റംമുതൽ രോഗപ്രതിരോധംവരെ ഉയർന്ന നിലവാരത്തിലുള്ളതാണ്​​. ‘ഇന്ത്യൻ പശുവിന്‍റെ പാലിന്‍റെ നിറം ഇളം മഞ്ഞയാണ്. അതിൽ സ്വർണ്ണത്തിന്‍റെ അംശമുള്ളതാണ്​ ഇതിന്​ കാരണം. ജേഴ്സി പശുവിന് ഈ പ്രത്യേകത ഇല്ല. സ്വർണം ഒരു ലോഹമാണ്. ജുനഗഡ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഗവേഷകരുടെ കണ്ടെത്തലുകൾ ഈ വിവരങ്ങൾ ശരിവയ്​ക്കുന്നു’-സിലബസ്​ പറയുന്നു. ഇന്ത്യൻ പശുക്കൾ കൂടുതൽ ശുചിത്വം പാലിക്കുന്നവരാണെന്നും ‘വൃത്തികെട്ട സ്ഥലങ്ങളിൽ ഇരിക്കാത്തത്ര ബുദ്ധിയുള്ളവരാണെന്നും’ സിലബസ് അവകാശപ്പെടുന്നു.

അതേസമയം ജേഴ്സി പശു മടിയനും രോഗങ്ങൾക്ക് സാധ്യതയുള്ളവനുമാണ്. ‘വേണ്ടത്ര ശുചിത്വമില്ലാത്തതിനാൽ ജേഴ്സി പശുക്കൾക്ക്​ വേഗത്തിൽ അണുബാധ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്’. അപരിചിതർ അടുത്തെത്തിയാൽ നാടൻ പശുക്കൾ എഴുന്നേറ്റ്​ നിൽക്കുമെന്ന വിവരവും ഉൾപ്പെടുത്തിയിട്ടുണ്ട്​. പശു ഉൽപ്പന്നങ്ങൾ കാരണം ലോകത്തെ മിക്ക രോഗങ്ങളും ഭേദമാകും. കുട്ടികൾക്കുള്ള ഭക്ഷണം മുതൽ സോറിയാസിസിനുള്ള മരുന്നുവരെ പശു തരുന്നുണ്ട്​. പ്രത്യേക നിറമുള്ള രോമമുള്ള പശുക്കൾക്ക് പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ എങ്ങനെ സഹായിക്കുമെന്നും സിലബസ് വ്യക്തമാക്കുന്നു. ‘1984 ൽ ഭോപ്പാലിൽ വാതക ചോർച്ച മൂലം 20,000 ത്തിലധികം പേർ മരിച്ചപ്പോൾ ചാണകം പൊതിഞ്ഞ മതിലുകളുള്ള വീടുകളിൽ താമസിക്കുന്നവരെ ബാധിച്ചിട്ടില്ല’ എന്ന നിർണായക ‘വിവരവും’ സിലബസ്​ എടുത്തുപറയുന്നു.

‘ആയിരക്കണക്കിനു വർഷങ്ങളായി ആഫ്രിക്കക്കാർ ഉണക്കിയ ചാണകമാണ്​ ഇന്ധനമായി ഉപയോഗിച്ചിരുന്ന​ത്​. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും മിഷനറിമാർ ശീലം ഉപേക്ഷിക്കാൻ അവരെ പഠിപ്പിക്കുകയായിരുന്നു. തുടർന്ന്​ ആളുകൾ വിറകിനായി വനങ്ങളിലേക്ക് തിരിഞ്ഞു. അതോടെ ആഫ്രിക്കയിൽ വനനശീകരണം രൂക്ഷമാ​യി’-സിലബസ്​ കൂട്ടിച്ചേർക്കുന്നു. ഫെബ്രുവരി 25ന് പശു ശാസ്​ത്രത്തിൽ രാജ്യവ്യാപകമായി ഓൺലൈൻ പരീക്ഷ സംഘടിപ്പിക്കാനാണ് രാഷ്​ട്ര കാമധേനു ആയോഗ് തീരുമാനിച്ചിരിക്കുന്നത്​.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ലോക്‌സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യം നടത്തിയ മാര്‍ച്ച് രാഷ്ട്രീയ സമരമല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്‌സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എം.പിമാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് എം.പിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് രാവിലെ 11.30ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യ എം.പിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍, പാര്‍ലമെന്റ് ബ്ലോക്കില്‍ വച്ച് എം.പിമാരെ പൊലീസ് തടയുകയായിരുന്നു.

പ്രതിഷേധ മാര്‍ച്ച് അവസാനിപ്പിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

അതിനിടെ, ഇന്‍ഡ്യ സഖ്യത്തിലെ മുഴുവന്‍ എം.പിമാരുമായും കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ കൂടിക്കാഴ്ച നടത്തേണ്ടെന്ന് തീരുമാനിച്ചു. 30 പേരെ കാണാമെന്നാണ് കമീഷന്‍ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്‍ഡ്യ സഖ്യം കൂടിക്കാഴ്ച ബഹിഷ്‌കരിച്ചത്.

കര്‍ണാടകയിലെ മഹാദേവപുര നിയമസഭ സീറ്റില്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ ചോര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ നേത്യതത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

Continue Reading

india

പ്രതിപക്ഷ മാര്‍ച്ച്: പ്രതിഷേധിക്കുന്ന എംപിമാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു

തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പ്രതിഷേധിച്ച ഐഎന്‍ഡിഐഎ ബ്ലോക്ക് എംപിമാരെ ഡല്‍ഹി പോലീസ് തടഞ്ഞുവച്ചു.

Published

on

ബിഹാറിലെ വോട്ടര്‍പട്ടികകളുടെ പ്രത്യേക തീവ്രപരിഷ്‌കരണത്തിനും (എസ്ഐആര്‍) തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കുമെതിരെ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പ്രതിഷേധിച്ച ഐഎന്‍ഡിഐഎ ബ്ലോക്ക് എംപിമാരെ ഡല്‍ഹി പോലീസ് ഇന്ന് (ഓഗസ്റ്റ് 11, 2025) തടഞ്ഞുവച്ചു.

പാര്‍ലമെന്റിലെ മകര്‍ ദ്വാരില്‍ നിന്ന് നിര്‍വചന സദനിലെ ഇസിഐ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് (എല്‍ഒപി) രാഹുല്‍ ഗാന്ധി നയിക്കുകയായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് മുന്നോട്ട് പോകുമ്പോള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് ഇവരെ തടഞ്ഞു. ടിഎംസിയുടെ മഹുവ മൊയ്ത്ര, സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ ചില എംപിമാര്‍ ബാരിക്കേഡുകള്‍ കയറുന്നത് കണ്ടു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആശയവിനിമയം നടത്താന്‍ ഇസിഐ സമയം അനുവദിച്ചു.

പിന്നീട് ഇന്ന്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എംപിമാരുടെ അത്താഴ യോഗത്തിന് ആതിഥേയത്വം വഹിക്കും.

Continue Reading

india

വോട്ട് കൊള്ള; പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു

വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു.

Published

on

വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു. പിന്നാലെ എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

പിരിഞ്ഞുപോകാന്‍ പൊലീസ് എംപിമാരോട് ആവശ്യപ്പെട്ടെങ്കിലും എംപിമാര്‍ തയാറായില്ല. 25 പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നായി 300 എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്‌പെഷ്യല്‍ ഇന്റ്‌റെന്‍സീവ് റിവിഷനും മുന്‍നിര്‍ത്തിയാണ് പ്രതിഷേധം. പാര്‍ലമെന്റിന്റെ മകര്‍ദ്വാറില്‍നിന്ന് രാവിലെ 11.30നാണ് റാലി ആരംഭിച്ചത്.

നേരത്തെ വിഷയത്തില്‍ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് തള്ളിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ വഞ്ചിച്ചുവെന്ന ആരോപണത്തിനും വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണത്തിനും (എസ്‌ഐആര്‍) എതിരെയുള്ള പ്രതിഷേധമാണ് മാര്‍ച്ച്.

Continue Reading

Trending