X

ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിച്ച് അവരുടെ തെറ്റുകള്‍ തിരുത്തണം; പ്രതികരണവുമായി കമല്‍ഹാസന്‍

ചെന്നൈ: ഇന്ത്യയില്‍ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിച്ച് അവരുടെ തെറ്റുകള്‍ തിരുത്തണമെന്ന് നടന്‍ കമല്‍ഹാസന്‍.

ഭൂരിപക്ഷമായതിനാല്‍ ഹൈന്ദവ വിഭാഗക്കാര്‍ക്ക് മുതിര്‍ന്ന സഹോദരന്റെ ഉത്തരവാദിത്തമാണുള്ളതെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനില്‍ സ്ഥിരമായെത്തുന്ന പംക്തിയിലാണ് കമല്‍ഹാസന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

വലതുപക്ഷത്തിന് തീവ്രവാദികളെ വെല്ലുവിളിക്കാനുള്ള അവകാശമില്ലെന്നും കാരണം തീവ്രവാദം അവരുടെ ക്യാമ്പുകളിലും പ്രവേശിച്ചിട്ടുണ്ടെന്നുമുള്ള കമല്‍ഹാസന്റെ വാക്കുകള്‍ വിവാദമായിരുന്നു.

എന്നാല്‍ താന്‍ എവിടെയും ഹിന്ദു തീവ്രവാദം എന്ന വാക്ക് ഉപയോഗിച്ചില്ലെന്ന് കമല്‍ഹാസന്‍ വിശദീകരിച്ചു.

കമല്‍ഹാസന്റെ വാക്കുകള്‍

‘ഹിന്ദുക്കള്‍ ഇന്ന് ഭൂരിപക്ഷമാണ്. മുതിര്‍ന്ന സഹോദരന്റെ ഉത്തരവാദിത്തമാണ് അവര്‍ക്കുള്ളത്. തങ്ങള്‍ വലുതാണെന്ന് അവകാശപ്പെടുമ്പോള്‍ അവരുടെ ഹൃദയം വിശാലമാണെന്ന് കൂടി അവര്‍ പ്രകടിപ്പിക്കേണ്ടതുണ്ട്.

മറ്റുള്ളവരെ അംഗീകരിച്ച്, തെറ്റുകള്‍ ചെയ്യുന്നുവെങ്കില്‍ തിരുത്താനും അവര്‍ തയാറാകണം. കുറ്റം ചെയ്തവരെ ശിക്ഷിക്കാനുള്ള അധികാരം ഇന്ത്യന്‍ ജനാധിപത്യത്തില്‍ കോടതിക്കു മാത്രമാണുള്ളത്. അതവര്‍ ചെയ്യട്ടെ’.

chandrika: