കഴിഞ്ഞ ദിവസം ഉലകനായകന്‍ കമല്‍ഹാസന്റെ 62-ാം ജന്‍മദിനമായിരുന്നു. എല്ലാവര്‍ഷവും പിറന്നാള്‍ ആഘോഷിക്കാറുള്ള താരം ഇത്തവണ പിറന്നാള്‍ ആഘോഷിച്ചില്ല. പുറത്തുനിന്നുള്ള രണ്ടു സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പവുമാണ് കമല്‍ഹാസന്‍ എല്ലാവര്‍ഷവും പിറന്നാളാഘോഷിക്കാറുള്ളത്.

13 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഗൗതമിയുമായുള്ള വേര്‍പിരിയലിന്റെ സമയത്താണ് പിറന്നാള്‍ കടന്നെത്തിയത്. പുതിയ സിനിമാ ചിത്രീകണത്തില്‍ കാലിനും താരത്തിന് പരിക്കേറ്റിരുന്നു. കാലിനേറ്റ ഒടിവുകള്‍ ഭേദമായി വരുന്നതേയുള്ളൂവെന്ന് താരം വ്യക്തമാക്കി. എന്നാല്‍ ശാരീരിക വേദന തുറന്നു പറഞ്ഞ കമല്‍ഹാസന്‍ മാനസികപ്രയാസത്തെക്കുറിച്ച് പറയാന്‍ തയ്യാറായില്ല.

ശാരീരിക വേദനകള്‍ക്കപ്പുറമുള്ള മാനസിക വേദനകള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. വേദനകള്‍ പുതുമയല്ല. എപ്പോഴും തന്നോടൊപ്പമുള്ളതാണ്. ആരാധകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാത്തതില്‍ വേദനയുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു.