നടി തൃഷക്കെതിരെയുള്ള തമിഴ് നാട്ടുകാരുടെ ആക്രണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കമല്‍ഹാസ്സന്‍ രംഗത്ത്. ജെല്ലിക്കെട്ടിനെതിരെ പ്രതികരിച്ചപ്പോഴാണ് നടിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം അരങ്ങേറിയത്. ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ തൃഷ പിന്തുണക്കുകയായിരുന്നു.

തുടര്‍ന്നാണ് താരത്തിനെതിരെയുള്ള പ്രതിഷേധം അരങ്ങേറിയത്. തൃഷ എയ്ഡ്‌സ് ബാധിച്ചു മരിച്ചു എന്ന വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തൃഷയുടെ ഷൂട്ടിംങ്ങിലിരുന്ന ചിത്രവും പ്രതിഷേധത്തെ തുടര്‍ന്നി നിര്‍ത്തിവെച്ചു. പ്രതിഷേധം ശക്തമായപ്പോഴാണ് കമല്‍ഹാസന്‍ രംഗത്തെത്തിയത്. തൃഷയും ജെല്ലിക്കെട്ടും നമ്മുടേതാണെന്ന് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. തൃഷയെ വേദനിപ്പിക്കുന്നത് നിര്‍ത്തണമെന്നും, അവര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ അവരെ ആരും ആക്രമിക്കരുതെന്നും കമല്‍ഹാസന്‍ പറഞ്ഞു. സോഷ്യല്‍മീഡിയയിലൂടെയുള്ള ആക്രമണം തന്നെ ഏറെ വേദനിപ്പിച്ചെന്ന് തൃഷയും പറഞ്ഞു.

ജെല്ലിക്കെട്ടിന് പിന്തുണ നല്‍കുന്ന താരമാണ് കമല്‍ഹാസന്‍. സുപ്രീംകോടതിവിധിയെ അനുകൂലിക്കുന്ന ചുരുക്കം ചില താരങ്ങളിലാണ് തൃഷയുള്ളത്. മൃഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്ന പെറ്റ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകയാണ് തൃഷ.