kerala
കാനത്തിന്റെ മര്‍കസ് നോളഡ്ജ് സിറ്റി സന്ദര്‍ശനം വിവാദത്തില്‍
ഭൂമി വിവാദം അട്ടിമറിക്കാന്‍ റവന്യൂ വകുപ്പില്‍ ഇടപെടുന്നതായി ആക്ഷേപം
കോഴിക്കോട്: തോട്ടംഭൂമി തരംമാറ്റിയെന്ന പരാതിയില്‍ റവന്യൂ വകുപ്പിന്റെ അന്വേഷണം നടക്കുന്ന സ്ഥലത്ത് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയുടെ സംസ്ഥാന സെക്രട്ടറി സന്ദര്‍ശനം നടത്തിയത് വിവാദമാകുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള മര്‍ക്കസിനുവേണ്ടി കൈതപ്പൊയിലില്‍ നിര്‍മാണം പുരോഗമിക്കുന്ന നോളഡ്ജ് സിറ്റിയില്‍ കാനം രാജേന്ദ്രന്‍ നടത്തിയ സന്ദര്‍ശനമാണ് സിപിഐയ്ക്കുള്ളില്‍ പ്രതിഷേധത്തിനിടയാക്കിയത്. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെയാണ് കാനം തിടുക്കപ്പെട്ട് നോളഡ്ജ് സിറ്റി സന്ദര്‍ശിച്ചത്. പാര്‍ട്ടി സെക്രട്ടറിയുടെ നടപടി ജില്ലയിലെ സി.പി.ഐയിലും അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
പരിപാടികള്‍ മാറ്റിവെച്ച് കാനം എത്തിയത് റവന്യൂ വകുപ്പില്‍ ഇടപെടാനും വിവാദ ഭൂമിയ്ക്ക് സഹായം നല്‍കാനുമാണെന്ന ആക്ഷേപമാണ് സിപിഐയില്‍ തന്നെ ഉയരുന്നത്. നോളഡ്ജ് സിറ്റി നിര്‍മാണത്തിനായി തോട്ടഭൂമി തരംമാറ്റിയെന്ന ആരോപണത്തില്‍ റവന്യൂ വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. രണ്ടു ദിവസത്തെ പരിപാടികള്‍ക്കായി കോഴിക്കോട്ടെത്തിയ കാനം വെള്ളിയാഴ്ച രാവിലെ സിപിഐ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു വിവരം. യോഗത്തിനായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യന്‍ മൊകേരിയും സി എന്‍ ചന്ദ്രനുമെത്തി. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാതെ കാനം നേരെ പോയത് നോളഡ്ജ് സിറ്റിയിലേക്കാണ്. നോളഡ്ജ് സിറ്റിക്കായി തോട്ടഭൂമി തരം മാറ്റിയതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച അന്വേഷണം നടക്കുന്നതിനിടെ കാനം ഇവിടെ സന്ദര്‍ശിക്കുന്നതില്‍ സിപിഐ പ്രാദേശിക ഘടങ്ങള്‍ എതിര്‍പ്പറിയിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് നേരത്തെ കാനത്തോട് ചോദിച്ചപ്പോള്‍ സന്ദര്‍ശന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും തത്കാലം പോകുന്നില്ലെന്നുമായിരുന്നു വ്യക്തമാക്കിയത്. എന്നാല്‍ നോളഡ്ജ് സിറ്റി അധികൃതര്‍ അയച്ച കാറില്‍ കയറി കാനം ചടങ്ങിനെത്തി.
മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിലെ അവാര്‍ഡ് ദാന ചടങ്ങിലാണ് കാനം പങ്കെടുത്തത്. ചടങ്ങ് കഴിഞ്ഞതിനു പിന്നാലെ നോളഡ്ജ് സിറ്റി അധികൃതര്‍ പരിപാടിയില്‍ കാനം പ്രസംഗിക്കുന്നതിന്റെ ചിത്രമടക്കം വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കി. തിരികെയെത്തിയ കാനം തിരുവനന്തപുരത്തേക്ക് മടങ്ങി. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായുള്ള പ്രധാനയോഗം ഒഴിവാക്കി, റവന്യൂ വകുപ്പിന്റെ അന്വേഷണം നേരിടുന്ന ഒരു സ്ഥാപനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സന്ദര്‍ശനം നടത്തിയതില്‍ ജില്ലാ നേതൃത്വമുള്‍പ്പെടെ കടുത്ത അമര്‍ഷത്തിലാണ്.
ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് ഏക്കറു കണക്കിന് റബ്ബര്‍ തോട്ടം തരം മാറ്റിയാണ് നോളജ് സിറ്റിയുടെ ഗണ്യമായ ഭാഗങ്ങളും നിര്‍മിച്ചതെന്ന റിപ്പോര്‍ട്ടാണ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നത്. 1964ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷന്‍ 81 പ്രകാരമാണ് തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയത്. തോട്ടം ഭൂമി മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കരുത് എന്നാണ് നിയമം.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
kerala
പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍
തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
GULF
ഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
കേരള മുസ്‌ലിം കൾച്ചറൽ സെന്ററിനെക്കുറിച്ച് (കെഎംസിസി) ഗായകൻ ഡാബ്സി. ജോലി നഷ്ടപ്പെട്ട സമയത്ത് തന്നെ രക്ഷിക്കുകയും അന്നം തരുകയും ചെയ്ത സംഘടനയാണ് കെഎംസിസി എന്ന് ഡാബ്സി പറഞ്ഞു. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ട് എന്നും ഡാബ്സി പറഞ്ഞു.
‘ഒരു ട്രാവൽ കൺസൾട്ടന്റ് ആയി ദുബൈയിലും ഷാർജയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ കൊറോണ കാരണം എന്റെ ജോലി പോയപ്പോൾ കെഎംസിസി ആണ് സഹായിച്ചത്. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണ് അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം എനിക്ക് തിന്നാൻ തന്നവരാണ് കെഎംസിസി. ജോലി നഷ്ടപ്പെട്ടപ്പോൾ മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രശ്നം തുടങ്ങിയവയിലൂടെ ഒരുപാട് പേർ കടന്നുപോയിരുന്നു. അന്ന് അന്നം തന്നെ സംഘടനയാണ് കെഎംസിസി. യുഎഇ നിന്ന് നാഷണൽ കെഎംസിസിയും ചാർട്ടഡ് ഫ്‌ളൈറ്റിൽ നാട്ടിൽ പോയിട്ടാണ് ഇന്ന് കാണുന്ന ഞാൻ ആയത്. അത്രയും സ്നേഹവും കടപ്പാടും എനിക്ക് അവരോട് ഉണ്ട്’, ഡാബ്സിയുടെ വാക്കുകൾ.
നേരത്തെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തെ ഇടവേള ഡാബ്സി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് അന്ന് ഡാബ്സി അറിയിച്ചത്. എന്നാൽ ഈ ബ്രേക്കിന് ശേഷം താൻ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡാബ്സി അറിയിച്ചിരുന്നു. പുതിയ പാട്ടുകളും പവർഫുൾ ആയ പെർഫോമൻസുകളും ഒക്കെ ആയി താൻ തിരിച്ചുവരുന്നു എന്ന് ഡാബ്സി അറിയിച്ചു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
kerala9 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍

