gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

By webdesk13

April 24, 2024

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.