കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ ഡോക്ടര്‍മുക്കിലെ വീട്ടില്‍ അമ്മയേയും രണ്ട് പെണ്‍കുട്ടികളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രീത മക്കളായ വൈഷ്ണ, ലയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവമെന്ന നിഗമനത്തിലാണ് പൊലീസ്.

വീട്ടില്‍ ആളില്ലാത്ത സമയത്താണ് സംഭവം. പ്രീതയുടെ ഭര്‍ത്താവും അമ്മയും മംഗലാപുരത്ത് ചികിത്സക്ക് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് മരണം സംഭവിച്ചിരിക്കുന്നത്. വീട്ടിലെ സ്‌റ്റെയര്‍ കേസിനോട് ചേര്‍ന്ന് തൂങ്ങിയ നിലയിലായിരുന്നു മക്കളുടെ മൃതദേഹം. പ്രീതയെ മറ്റൊരു മുറിയിലുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ധര്‍മ്മടം, കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമല്ല.