kerala
കരിപ്പൂര്‍ വിമാനത്താവളത്തിലെ റെസ വികസിപ്പിക്കുന്നതിന് വീട് നഷ്ടപ്പെടുന്നവര്‍ക്ക് പത്തു ലക്ഷംരൂപ വീതം
റണ്‍വേ വെട്ടിച്ചുരുക്കരുത്: സമദാനി
കരിപ്പൂര്‍ വിമാനത്താവളത്തിലെ റെസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ)വികസിപ്പിക്കുന്നതിന് 14.5ഏക്കര്‍ ഭൂമി ഏറ്റെ ടുക്കുന്നത് മൂലം വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പുനരിധിവാസ പാക്കേജില്‍ ഉള്‍പ്പെ ടുത്തി 10ലക്ഷം രൂപ വീതം മന്ത്രി സഭ യോഗം അനുവദിച്ചു. നേരത്തെ 4.6ലക്ഷം രൂപയായിരുന്നു. ഇത് 5.4 ലക്ഷം കൂടി അനുവദിച്ചാണ് 10 ലക്ഷം രൂപയാക്കി ഉയര്‍ത്തിയത്. 64 വീടുകളാണ് ഉള്ളത്. ഇതില്‍ നെടിയിരുപ്പ് വില്ലേജില്‍ 39 ഉം പള്ളിക്കല്‍ വില്ലേജില്‍ 25 വീടുകളുമാണ്. ഭൂമിയുടെ വിലക്കും മറ്റു വസ്തു വകളുടെ വിലക്കും പുറമെയാണിത്.
ഈ പാക്കേജ് മറ്റൊരു ഏറ്റെടുക്കലിന് ബാധക മാവുന്നതല്ലെന്ന് ഇതോടൊപ്പം പറയുന്നു. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ പ്രകാരമാണ് വില നിശ്ചയിക്കുക.ഭൂമി ഏറ്റെടുത്ത് നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഒന്നര മാസം കൂടി സമയം കേന്ദ്രത്തി നോട് ആവശ്യപ്പെട്ടതാണ്. ഇതിന് പിന്നാലെ യാണ് മന്ത്രിസഭയുടെ ഈ പ്രഖ്യാപനം.
സെപ്റ്റം ബര് 15നകം റെ സക്ക് ആവശ്യമായ 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കുമെന്ന് കാണിച്ചായിരുന്നു സംസ്ഥാന സര്‍ക്കാറുനു വേണ്ടി ചീഫ് സെക്രട്ടറി ഡോ.വി.വേണു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചി രുന്നത്. മാര്‍ച്ച് 31നകം ഭൂമി ഏറ്റെടുത്ത് നല്‍കാമെന്നാ യിരുന്നു നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ നടപടി ക്രമങ്ങള്‍ ഇഴഞ്ഞതോടെ ഓഗസ്റ്റ് ഒന്നിനകം ഭൂമി കൈ മാറിയില്ലെങ്കില്‍ നിലവിലെ റണ്‍വേ വെട്ടിക്കുറച്ച് റെസ വിപുലീകരിക്കു മെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുന്നറിയിപ്പ് നല്‍കിയതോടെ സമയം നീട്ടി ആവശ്യ പ്പെടുകയായിരുന്നു .ഒന്നര മാസത്തിനകം ഭൂമി ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നുണ്ടങ്കിലും ഭൂമി ഏറ്റെടുക്കലിന്റെ നടപടിക്രമങ്ങള്‍ നടക്കേണ്ടതുണ്ട്.
ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങള്‍,കുഴിക്കൂര്‍ ചമയങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയുടെ നഷ്ടപരിഹാര തുക നിശ്ചയിച്ച ശേഷമാണ് ഭൂമി വില തീരുമാനിച്ച് ഏറ്റെടുക്കല്‍ നടപടികളി ലേക്ക് കടക്കുക.അടിസ്ഥാന വിലനിര്‍ണയ റിപ്പോര്‍ട്ട് ജില്ലാ കലക്ടറാണ് അറിയിക്കേ ണ്ടത്. ഭൂമി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തു നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു പറയുമ്പോഴും ഒട്ടേറെ പേര് ഭൂമി വിട്ടു നല്‍കില്ലെന്ന നിലപാടിലാണുള്ളത്.
റണ്‍വേ വെട്ടിച്ചുരുക്കരുത്: സമദാനി
ന്യൂഡല്‍ഹി: സ്ഥലമേറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നടപടികള്‍ ഏറെ മുന്നോട്ടു പോയിരിക്കുകയാണെന്നും റണ്‍വേ വെട്ടിച്ചുരുക്കുന്ന നടപടി റദ്ദാക്കണമെന്നും പാര്‍ലിമെന്റ് സമ്മേളനം തുടങ്ങുന്ന ആദ്യദിവസം തന്നെ ഡല്‍ഹിയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ നേരിട്ട് കണ്ട് നടത്തിയ ആവശ്യം അംഗീകരിക്കപ്പെടുമെന്ന് തന്നെയാണ് പ്രത്യാശയെന്ന് ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി. സെപ്തംബര്‍ മദ്ധ്യത്തോടെ സ്ഥലം വിട്ടുനല്‍കുമെന്ന് കേന്ദ്ര മന്ത്രിയുടെ കത്തിന് നല്കിയ മറുപടിയില്‍ മുഖ്യമന്ത്രി അറിയിച്ചത് ഇക്കാര്യത്തില്‍ പരസ്പരധാരണക്ക് വഴിതുറന്നിരിക്കുകയാണ്. വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് റെസ നിര്‍മ്മാണത്തിന് തുടക്കം കുറിക്കാനും വന്‍വിമാന സര്‍വീസ് പുനരാരംഭിക്കാനുമുള്ള അധികൃത തീരുമാനങ്ങള്‍ക്കായി ഇനിയും പ്രയത്നം തുടരും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വികസനത്തിനായി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെട്ട പ്രകാരമുള്ള നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന വിവരം സ്വാഗതാര്‍ഹമാണ്. പരിസരവാസികളുടെ ആശങ്കകള്‍ ഒഴിവാക്കി അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം ഇപ്പോള്‍ നടക്കുന്ന വികസന നടപടികളെ ത്വരിതത്തപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നു.
വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ടി വിവിധ ഘട്ടങ്ങളിലായി സ്ഥലം നല്കിയ പരിസര നിവാസികള്‍ അതിന്റെ വികസനത്തെ നിരന്തരം സഹായിച്ചു പോന്നവരാണ്. ജനപ്രതിനിധികളും ജനകീയസംഘടനകളും ഈ ആവശ്യത്തിന് വേണ്ടിയാണ് എപ്പോഴും നിലകൊണ്ടത്. നഷ്ടപരിഹാരം കാലതാമസം കൂടാതെ സ്ഥലമുടമകള്‍ക്ക് ലഭ്യമാക്കാന്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും പ്രതീക്ഷിക്കുന്നതായി സമദാനി പറഞ്ഞു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി
ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്കാന് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
kerala
രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.
മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india7 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

