india
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്
രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്.
ബെംഗളൂരു: രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പായി വിശേഷിപ്പിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരു പോലെ നിര്‍ണായകമാണ്. കര്‍ണാടകയില്‍ ഭരണത്തിലേറി ദേശീയ രാഷ്ട്രീയത്തില്‍ പുതു ചരിതം തീര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെങ്കില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന ഏക സംസ്ഥാനം കൈവിട്ടു പോകാതിരിക്കാന്‍ ആവനാഴിയിലെ സകല അസ്ത്രങ്ങളും ബി.ജെ.പിയും പ്രയോഗിക്കുന്നുണ്ട്. കര്‍ണാടക കൈവിട്ടാല്‍ ബി.ജെ.പിക്ക് പിന്നെ ദക്ഷിണേന്ത്യയില്‍ അഡ്രസുണ്ടാവില്ലെന്നത് അവരെ കുഴക്കുന്നുണ്ട്. ഉയര്‍ന്ന വോട്ടിങ് ശതമാനം ആരെ തുണക്കുമെന്നതാണ് പാര്‍ട്ടികളുടെ ചങ്കിടിപ്പേറ്റുന്നത്.
സംസ്ഥാനത്ത് 1952ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണത്തേത്. പോസ്റ്റല്‍ വോട്ടുകളും വോട്ട് ഫ്രം ഹോമും ചേര്‍ന്നുള്ള പോളിംഗ് ശതമാനം പുറത്തുവന്നപ്പോള്‍ ഇത്തവണത്തെ മൊത്തം പോളിംഗ് ശതമാനം 73.19% ആണ്. സംസ്ഥാനത്തെ അഴിമതി ഭരണത്തിനെതിരെ ജനം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതാണ് പോളിങ് ശതമാനം ഉയരാന്‍ കാരണമെന്ന് കോണ്‍ഗ്രസും മോദിയുടേയും കേന്ദ്ര നേതാക്കളുടേയും കാടടക്കിയുള്ള പ്രചാരണം വോട്ടര്‍മാരെ ആകര്‍ഷിച്ചതാണ് പോളിങ് ഉയരാന്‍ കാരണമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നുണ്ടെങ്കിലും വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. പത്ത് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അഞ്ചും കര്‍ണാടകയില്‍ തൂക്ക് നിയമസഭയാകുമെന്നാണ് പ്രവചിക്കുന്നത്. ഇതില്‍ നാലെണ്ണം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ഒരു എക്സിറ്റ് പോള്‍ സര്‍വേ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ബെംഗളുരു നഗരമേഖല, മൈസുരു, മംഗളൂരു, ഹുബ്ബള്ളി തുടങ്ങി നഗരമേഖലകളിലെ ഫലം പെട്ടെന്ന് പുറത്ത് വരും. പക്ഷേ, ബീദാര്‍ അടക്കമുള്ള ജില്ലകളിലെ ഫലം വരാന്‍ താമസിക്കും. പ്രാഥമിക ഫലസൂചനകള്‍ എട്ടരയോടെ അറിയാനാവും. ഒമ്പതരയോടെ അടുത്ത അഞ്ച് വര്‍ഷം കന്നഡികരെ ആര് നയിക്കുമെന്നതിന്റെ ചിത്രം തെളിയും. തൂക്ക് നിയമസഭ വരികയാണെങ്കില്‍ പിന്നെയും ഫലം മാറി മറിയാം. കോണ്‍ഗ്രസ് ക്യാമ്പില്‍ ദേശീയ നേതാക്കളടക്കം ബെംഗളുരുവിലെത്തി ക്യാമ്പ് ചെയ്യുകയാണ്. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ബെംഗളുരുവില്‍ തുടരുന്നുണ്ട്. ഇന്നലെ രാത്രി 224 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ ചേര്‍ത്ത് സൂം മീറ്റിംഗ് വിളിച്ചിരുന്നു.
സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടാകുമെന്ന സൂചന കിട്ടിയാലുടന്‍ ബെംഗളുരുവിലെത്താന്‍ വിജയിക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയിച്ചാല്‍ ഒട്ടും വൈകാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കത്ത് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബിജെപി നേതൃത്വത്തിന് കോണ്‍ഗ്രസിനോളം ആത്മവിശ്വാസമില്ലെങ്കിലും തൂക്കു സഭയ്ക്കുള്ള സാഹചര്യം വന്നാല്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയാണുള്ളത്. തൂക്കു സഭയ്ക്കുള്ള സാഹചര്യം വന്നാല്‍ കിംഗായോ കിങ്മേക്കറായോ മാറാമെന്ന പ്രതീക്ഷയിലാണ് ജെ.ഡി.എസും. എന്നാല്‍ കോണ്‍ഗ്രസ് തനിച്ച് 150 സീറ്റ് പിടിക്കുമെന്ന ആത്മവിശ്വാസമാണ് കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധാരമയ്യയും പ്രകടിപ്പിക്കുന്നത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തലസ്ഥാനമായ ബെംഗളൂരുവില്‍ ഇന്ന് രാവിലെ ആറു മുതല്‍ രാത്രി 12 മണിവരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
india
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്
india
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.
തമിഴ്നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.
തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
india
ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ
ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.
35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്. ഷണ്മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
സ്കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

