Connect with us

More

കര്‍ണാടകയില്‍ ഇനി നിര്‍ണായക മണിക്കൂറുകള്‍; യെദ്യുരപ്പ സര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

Published

on

ബംഗളൂരു: കര്‍ണാടകയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകത്തില്‍ ഇന്ന് അന്തിമ തീരുമാനമായേക്കും. സുപ്രീംകോടതി ഉത്തരവ്പ്രകാരം യെദ്യൂരപ്പ സര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്നു നാലു മണിയോടെ നടക്കും.

ഭൂരിപക്ഷം തെളിയിക്കാന്‍ വാജുഭായ് വാല നല്‍കിയ 15 ദിവസത്തെ കാലാവധി വെട്ടിക്കുറച്ച സുപ്രീംകോടതി എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടുകയായിരുന്നു. തിങ്കളാഴ്ച വരെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു.

ഇന്ന് തന്നെ വോട്ടെടുപ്പ് നടത്തണമെന്ന കോടതി നിര്‍ദേശം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അംഗീകരിച്ചു. 111പേരാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. നിലവില്‍ ബിജെപിക്ക് 104 അംഗങ്ങളുടെ പിന്തുണയാണുള്ളത്. കോണ്‍ഗ്രസ്-ജെഡിഎസ്-ബിഎസ്പി സഖ്യത്തിന് 115 അംഗങ്ങളുടെ പിന്തുണയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്ന ആദ്യ രാജ്യമായി ഫിന്‍ലന്‍ഡ്; മറ്റു രാജ്യങ്ങളും ഒരുങ്ങുന്നു

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നോ ഫിന്‍ ഡിടിസി പൈലറ്റ് ഡിജിറ്റല്‍ ട്രാവല്‍ ഡോക്യുമെന്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതാണ് ഇതിന്റെ ആദ്യ കടമ്പ.

Published

on

അന്താരാഷ്ട്ര യാത്രകള്‍ കൂടുതല്‍ സുഖമമാക്കാന്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്ന ആദ്യ രാജ്യമായി ഫിന്‍ലന്‍ഡ്. ഹെല്‍സിങ്കിയില്‍ നിന്ന് യുകെയിലേക്ക് പുറപ്പെടുന്ന ഫിന്‍ലന്‍ഡ് യാത്രക്കാര്‍ക്ക് ഇനി ഫിസിക്കല്‍ പാസ്‌പോര്‍ട്ടിന് പകരം മൊബൈലില്‍ ഡിജിറ്റല്‍ ഐഡി കാണിച്ചാല്‍ മതിയാകും.

ഫിന്‍ എയര്‍, ഫിന്നിഷ് പൊലീസ്, എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ഫിനാവിയ എന്നിവയുടെ സഹകരണത്തോടെ ഓഗസ്റ്റ് 28 നാണ് ഈ സംരംഭം ആരംഭിച്ചത്. ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ 2024 ഫെബ്രുവരി വരെ ഫിന്നിഷ് ബോര്‍ഡര്‍ ഗാര്‍ഡ് നടത്തും.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നോ ഫിന്‍ ഡിടിസി പൈലറ്റ് ഡിജിറ്റല്‍ ട്രാവല്‍ ഡോക്യുമെന്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതാണ് ഇതിന്റെ ആദ്യ കടമ്പ. ആപ്പ് ഉപയോഗിച്ച് തുടങ്ങുന്നതിന് മുന്‍പ് പിന്‍ നമ്പര്‍, ഫിങ്കര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്‌സ് ഐഡി പോലുള്ള ഫോണ്‍ സ്‌ക്രീന്‍ ലോക്കിങ് രീതി സജ്ജീകരിക്കണം.

തുടര്‍ന്ന് യാത്രക്കാര്‍ വാന്റാ മെയിന്‍ പോലീസ് സ്‌റ്റേഷന്റെ ലൈസന്‍സ് സേവനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് തയ്യാറാക്കുന്നതിന് ഈ രജിസ്‌ട്രേഷനില്‍ ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് സാധുവായ ഫിസിക്കല്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം. തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി ഫോട്ടോയും സമ്മതപത്രവും സമര്‍പ്പിക്കണം.

രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ 2024 ഫെബ്രുവരിയില്‍ ട്രയല്‍ അവസാനിക്കുന്നതുവരെ യാത്രക്കാര്‍ക്ക് യുകെയിലേക്ക് നേരിട്ട് യാത്ര ചെയ്യുമ്പോഴും ഹെല്‍സിങ്കി എയര്‍പോര്‍ട്ടിലേക്ക് ഫിന്നെയര്‍ ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യുമ്പോഴും പാസ്‌പോര്‍ട്ടിന് പകരമായി ഡിജിറ്റല്‍ ട്രാവല്‍ ക്രെഡന്‍ഷ്യല്‍ ഉപയോഗിക്കാം. ഓരോ യാത്ര പുറപ്പെടുന്നതിന് ഏറ്റവും കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പായി യാത്രക്കാര്‍ അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ആപ്പ് വഴി ഫിന്നിഷ് ബോര്‍ഡര്‍ ഗാര്‍ഡിന് കൈമാറിയിരിക്കണം.

നിരവധി രാജ്യങ്ങള്‍ സമാനമായ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫിന്‍ലന്‍ഡുമായി യോജിച്ച്, പോളണ്ട്, ദക്ഷിണ കൊറിയ, അമേരിക്ക, യുകെ എന്നിവരും ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പദ്ധതികള്‍ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2021ല്‍, യുക്രെയ്ന്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് ഫിസിക്കല്‍ പാസ്‌പോര്‍ട്ടിന്റെ അതേ നിയമപരമായ പദവി നല്‍കിയിരുന്നു.

കോവിഡ്19 പരിശോധനാ ഫലങ്ങളും യാത്രക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ രേഖകളും അവതരിപ്പിക്കുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് പാസ്‌പോര്‍ട്ടായ ഹെല്‍ത്ത്‌സെര്‍ട്‌സ് 2021 ഫെബ്രുവരിയിലാണ് സിംഗപ്പൂര്‍ അവതരിപ്പിച്ചത്. കൂടാതെ, ചൈന, എസ്‌റ്റോണിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളും ഡിജിറ്റല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ 2023 ജൂണ്‍ 24ന് പാസ്‌പോര്‍ട്ട് സേവാ ദിനത്തില്‍, പുതിയതും മെച്ചപ്പെടുത്തിയതുമായ ഇപാസ്‌പോര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രഖ്യാപിച്ചിരുന്നു.

Continue Reading

kerala

അടിപൊളി ഓഫര്‍; മെട്രോയില്‍ ഇന്ന് 20 രൂപയ്ക്ക് യാത്ര ചെയ്യാം

മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും.

Published

on

ഗാന്ധി ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോയില്‍ ഇന്ന് 20 രൂപയ്ക്ക് യാത്ര ചെയ്യാം. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും. അതേസമയം 60 രൂപ ഈടാക്കുന്ന ദൂരം ഇന്ന് 20 രൂപയ്ക്ക് സഞ്ചരിക്കാനാകും.

പേപ്പര്‍ ക്യു ആര്‍, മൊബൈല്‍ ക്യു ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ പ്രത്യേക ഇളവ് ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇളവ് ക്യാഷ് ബാക്ക് ആയി ലഭിക്കും. രാവിലെ 6 മുതല്‍ 10.30 വരെ ഇന്നേദിവസം മറ്റ് ഓഫറുകള്‍ ലഭ്യമായിരിക്കില്ല.

കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത ഹി സേവ ക്യാംപെയിനില്‍ കൊച്ചി മെട്രോയും പങ്കാളികളായി. കൊച്ചി മെട്രോയുടെ കോര്‍പ്പറേറ്റ് ഓഫീസിന്റെയും മുട്ടത്ത് കൊച്ചി മെട്രോ യാര്‍ഡിന്റെയും പരിസരങ്ങള്‍ ഉദ്യോഗസ്ഥര്‍ വൃത്തിയാക്കി. കെ എം ആര്‍ എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Continue Reading

Health

ചത്തീസ്ഗഢിലെ ആശുപത്രിയില്‍ വൈദ്യുതി നിലച്ചിട്ട് അഞ്ചു ദിവസം; പരിശോധന ഫോണ്‍ വെളിച്ചത്തില്‍

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാരാശുപത്രിയിലെ വൈദ്യുതിബന്ധം നിലച്ചതാണ് കാരണം

Published

on

വൈദ്യുതിവിതരണം നിലച്ചതിനെ തുടര്‍ന്ന് ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 5 ദിവസം ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത് ഫോണിന്റെ ഫഌഷ്‌ലൈറ്റുകളുടെ സാന്നിധ്യത്തില്‍. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാരാശുപത്രിയിലെ വൈദ്യുതിബന്ധം നിലച്ചതാണ് കാരണം.

വെള്ളിയാഴ്ച വൈകുന്നേരം കിലേപാലില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ വൈദ്യുതിയില്ലാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ളവരെ ദിമരപാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കേണ്ടി വന്നു.

അപകടത്തില്‍ 2 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ വൈദ്യുതിയില്ലാത്തതില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ രോഷാകുലരായി. പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയാണിതെന്ന് പ്രദേശവാസികളും പിന്തുണച്ചു.

ആശുപത്രിയില്‍ എത്രയും പെട്ടെന്ന് വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കിയതായി എംഎല്‍എ രാജ്മാന്‍ ബെഞ്ചമിന്‍ പറഞ്ഞു. ആശുപത്രിക്കെട്ടിടത്തില്‍ വൈദ്യുതിത്തകരാര്‍ പരിഹരിക്കാനുള്ള പ്രാഥമിക നടപടികള്‍ പ്രശ്‌നമുണ്ടായ സമയത്തുതന്നെ സ്വീകരിച്ചിരുന്നതായി പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വകുപ്പുദ്യോഗസ്ഥന്‍ അജയ് കുമാര്‍ തെമ്പൂര്‍നെ പ്രതികരിച്ചു.ആശുപത്രിയിലേക്ക് ജനറേറ്റര്‍ നല്‍കണമെന്ന് ഡോ. അര്‍ജിത് ചൗധരി ആരോഗ്യവകുപ്പിന് കത്തയച്ചിരിക്കുകയാണ്.

Continue Reading

Trending