ഹവാന: ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ വിമാനം തകര്‍ന്നു വീണ് നൂറിലധികം ആളുകള്‍ മരിച്ചു. 104 യാത്രക്കാരുള്‍പ്പെടെ 113 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ചെങ്കിലും ഇതില്‍ ഒരാള്‍ മരിച്ചു. മറ്റു രണ്ടു പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.


ഹവാനയിലെ ഹോസെ മാര്‍തി വിമാനത്താവളത്തില്‍ നിന്ന് കിഴക്കന്‍ നഗരമായ ഹോള്‍ഗ്വിനിയിലേക്ക് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്താവളത്തിനു തൊട്ടടുത്തെ കൃഷിയിടത്തിലാണ് ബോയിങ് 737 വിമാനം
തകര്‍ന്നുവീണത്. വീഴ്ചക്കിടെ കത്തിയ വിമാനം പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് അപലപിച്ചു.