ബംഗളൂരു: കര്‍ണാടക ലോകായുക്ത ജസ്്റ്റിസ് പി.വിശ്വനാഥ് ഷെട്ടിക്ക് പരാതിക്കാരന്റെ കുത്തേറ്റു. ബംഗളൂരുവിലെ ഓഫീസില്‍ വെച്ചാണ് പരാതിയുമായെത്തിയയുവാവ് ജസ്റ്റിസിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്നു തവണ കുത്തിയതായാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു സ്വദേശിയായ തേജസ് ശര്‍മ്മയെ പൊലീസ് അറസ്റ്റു ചെയ്തു. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിസ് വിശ്വനാഥ് ഷെട്ടിയെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.