kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സി.പി.എം കൗണ്‍സിലര്‍ മധു അമ്പലപുരം ഇ.ഡിക്ക് മുന്‍പില്‍ ഹാജരായി

By webdesk13

October 04, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ സി.പി.എം വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ മധു അമ്പലപുരം ഇ.ഡി ഓഫീസില്‍ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മധുവിന് ഇ.ഡി ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു.

കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാര്‍, മധു അമ്പലപ്പുരത്തിന്റെ പേരിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍.

വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷനും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയ്ക്കും പിന്നാലെ ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വരുന്ന മൂന്നാമത്തെ സി.പി.എം കൗണ്‍സിലര്‍ ആണ് മധു അമ്പലപുരം.