കാസര്‍ക്കോട്: കലക്ടര്‍ ഡി. സജിത് ബാബുവിനെ ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് യുഡിഎഫ്. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി.

ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി കലക്ടര്‍ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചാണ് യുഡിഎഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കത്തുനല്‍കിയത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉദുമ എം.എല്‍.എ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിട്ടും നടപടിയെടുത്തില്ല. തെരഞ്ഞെടുപ്പ് ഓഫീസറെ കള്ളവോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിന് കാലുവെട്ടും എന്നു വരെ എംഎല്‍എ ഭീഷണിപ്പെടുത്തിയിരുന്നു. ഡി.സജിത്ത് ബാബു പദവിയില്‍ തുടരുന്നപക്ഷം സുതാര്യമായി തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും കത്തില്‍ പറയുന്നു.