kerala

ക്രൈം ബ്രാഞ്ചിനെതിരെ ഇ ഡി ; കരുവന്നൂർ കേസ് അന്വേഷണത്തോട് സഹകരിക്കുന്നില്ല

By webdesk15

October 09, 2023

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ ക്രൈംബ്രാഞ്ചിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ആവശ്യമായ വിവരങ്ങൾ ക്രൈം ബ്രാഞ്ച് കൈമാറുന്നില്ലെന്നുമാണ് ആരോപണം. കേസിൽ പ്രതികളായ പി ആർ അരവിന്ദാക്ഷന്റെയും സി കെ ജിൽസിന്റെയും കസ്റ്റഡി അപേക്ഷ കലൂരിലെ പ്രത്യേക കോടതി പരിഗണിക്കവേയാണ് സർക്കാർ സംവിധാനങ്ങക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാമർശം.കേസന്വേഷണത്തിന് ആവശ്യമായ രേഖകൾ ക്രൈംബ്രാഞ്ച് നൽകുന്നില്ലെന്നും ഇ ഡി കുറ്റപ്പെടുത്തി. കേസിലെ പ്രതികളായ പി ആർ അരവിന്ദാക്ഷനെയും സി കെ ജിൽസിനെയും നാളെ വൈകിട്ട് 4 മണി വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു.