കൊച്ചി: തന്നെ വിഷാദരോഗത്തില്‍ നിന്നും രക്ഷിച്ചത് മുതിര്‍ന്ന നടന്‍ തിലകന്റെ ഉപദേശമാണെന്ന് നടി കാവ്യമാധവന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് വിഷാദരോഗമുണ്ടായെന്നും അതില്‍ നിന്ന് രക്ഷപ്പെട്ടത് മുതിര്‍ന്ന നടന്റെ ഉപദേശം മൂലമാണെന്നും കാവ്യ വെളിപ്പെടുത്തിയത്.

അതിശയന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ചാണ് വിഷാദരോഗത്തെക്കുറിച്ച് തിലകന്‍ചേട്ടന്‍ പറഞ്ഞുതരുന്നതെന്ന് കാവ്യ പറയുന്നു. കാവ്യ എത്രകാലം സിനിമയില്‍ ഉണ്ടാകുമെന്ന് ചോദിച്ച തിലകന്‍ സിനിമയില്‍ ഉണ്ടായാലും ഇല്ലെങ്കിലും ഒരിക്കലും വിഷാദരോഗത്തിന്റെ പിടിയില്‍ പെടരുതെന്ന് ഉപദേശിച്ചതായി കാവ്യ പറയുന്നു. ഈ അസുഖം വന്നാല്‍ പിന്നെ ഒരു മരുന്നിനും രക്ഷിക്കാനാകില്ല. വിഷാദത്തില്‍ അടിമപ്പെട്ട സഹപ്രവര്‍ത്തകരെക്കുറിച്ചും അന്ന് അദ്ദേഹം പറഞ്ഞുതന്നു. വര്‍ഷങ്ങള്‍ കടന്ന് പോയപ്പോള്‍ ഒരു വേള തനിക്കും വിഷാദത്തിന്റെ ഭീകരതയെ അഭിമുഖീകരിക്കേണ്ടി വന്നുവെന്നും അന്ന് തുണയായത് തിലകന്‍ചേട്ടന്റെ വാക്കുകളാണെന്നും കാവ്യ മാധവന്‍ പറയുന്നു.