പാകിസ്താനിലെ അര്‍ഷദ്ഖാനെന്ന ചായക്കടക്കാരനായിരുന്നു കഴിഞ്ഞ മാസം സോഷ്യല്‍മീഡിയയിലെ താരം. ട്വിറ്ററില്‍ ഫോട്ടോ വൈറലായതോടെ സുന്ദരനായ ചായക്കടക്കാരനെന്ന നിലയില്‍ നിന്നും ദിവസങ്ങള്‍ക്കകമാണ് അറിയപ്പെട്ട മോഡലായി 18കാരന്‍ മാറിയത്.അര്‍ഷദ്ഖാന്റെ നീലക്കണ്ണുകളായിരുന്നു സോഷ്യല്‍മീഡിയയുടെ ശ്രദ്ധയാകര്‍ശിച്ചത്.

ഇപ്പോഴിതാ നേപ്പാളി പച്ചക്കറി വില്‍പ്പനക്കാരിയും സോഷ്യല്‍മീഡിയയില്‍ ട്രെന്റായിരിക്കുന്നു. #തര്‍ക്കാരിവാലി എന്ന ഹാഷ്ടാഗില്‍ നിമിഷങ്ങള്‍ക്കകമാണ് സുന്ദരിയായ പച്ചക്കടക്കാരിയെ ലോകമറിഞ്ഞത്. തക്കാളിക്കൂടയുമായി വരുന്ന ഫോട്ടോയും ഫോണ്‍ ചെയ്യുന്ന മറ്റൊരു ഫോട്ടോയുമാണ് വൈറലായത്. ആരാണ് ഫോട്ടോ പകര്‍ത്തിയതെന്ന് വ്യക്തമല്ല.