X

മദ്യശാല തുറക്കാനുള്ള ഉത്തരവിനെതിരെ കെസിബിസി സുപ്രീംകോടതിയിലേക്ക്; നിയമസഭയിലേക്ക് എട്ടിന് മദ്യവിരുദ്ധ സമിതി മാര്‍ച്ച്

തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി സുപ്രീംകോടതിയിലേക്ക്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനാണ് കെസിബിസി തയ്യാറെടുക്കുന്നത്. മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ഇടത് സര്‍ക്കാര്‍ നയത്തിനെതിരെ ഈ മാസം എട്ടിന് നിയമസഭയിലേക്ക് മദ്യവിരുദ്ധ സമിതി മാര്‍ച്ച് നടത്താനും തീരുമാനമായി.

സംസ്ഥാനത്തെ ദേശീയപാതക്ക് സമീപത്തെ മദ്യശാലകള്‍ തുറക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ദേശീയ പാതയുടെ പദവി എടുത്തുകളഞ്ഞ 2014ലെ കേന്ദ്ര വിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധി ഉണ്ടായത്. ഇതോടെ തിരുവനന്തപുരം മുതല്‍ അരൂര്‍ വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുള്ളതുമായ ബാറുകളും മദ്യവില്‍പ്പന കേന്ദ്രങ്ങളും തുറക്കാനാവും. 2014ലാണ് ദേശീയപാത എന്ന പദവി ഹൈവേ അതോറിറ്റി എടുത്തുമാറ്റിയത്.

chandrika: