ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിലേക്ക് രണ്ട് മലയാളി താരങ്ങള്‍ കൂടി. സന്തോഷ് ട്രോഫിയിലെ കേരള താരങ്ങളായ ജിഷ്ണു ബാലകൃഷ്ണന്‍, സഹല്‍ അബ്ദുള്‍ സമദുമാണ് ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടത്.

മൂന്ന് വര്‍ഷത്തേയ്ക്കാണ് ഇരുവരുമായിട്ടുളള കരാര്‍. സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും തുണയായത്. ഇതോടെ സികെ വിനീതിന് പിന്നാലെ ബ്ലാസ്റ്റേഴ്സിനായി രണ്ട് മലയാളി താരങ്ങള്‍കൂടി കളിക്കുമെന്ന് ഉറപ്പായി. ഗോകുലം എഫ്‌സിയുടെ താരമാണ് ജിഷ്ണു ബാലകൃഷ്ണന്‍. സഹല്‍ കണ്ണൂര്‍ എസ്എന്‍ കോളജ് ടീമില്‍ അംഗമാണ്.