റാന്നി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിറവത്തിന് പിന്നാലെ റാന്നിയിലും കേരള കോണ്‍ഗ്രസില്‍ കലാപം. പാര്‍ട്ടി ചാടിക്കളിക്കുന്ന ആളെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്.

പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. പ്രമോദ് നാരായണനെ വേണ്ട. മണ്ഡലത്തില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥി മതിയെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പ്രമോദ് നാരായണന്‍ മത്സരിച്ചാല്‍ പാര്‍ട്ടി നേരിടുക വന്‍ പരാജയമാണെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ചുരുങ്ങിയ കാലത്തിനുള്ളില്‍ പല പാര്‍ട്ടികളില്‍ അംഗത്വമെടുക്കുകയും അവിടെ നിന്ന് പുറത്തുപോകുകയും ചെയ്ത പാരമ്പര്യമുള്ള വ്യക്തിയെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.