ദുബായ് : കോവിഡ് പശ്ചാതലത്തില്‍ നിര്‍ത്തിവച്ച കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സര്‍വീസ് വീണ്ടും തുടങ്ങുന്നു. ജൂലായ് ഏഴ് മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനം. ഫ്‌ലൈ ദുബായ്, എമിറേറ്റ്‌സ് വിമാനക്കമ്പനികളാണ് ജൂലായ് ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഇതു സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിട്ടിയുടെ നിര്‍ദ്ദേശം ലഭിച്ചു. . ഹൈദരാബാദില്‍ നിന്നു ജൂലായ് മൂന്ന് മുതല്‍ സര്‍വീസ് ആരംഭിക്കുന്നുണ്ട്.