കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും കേരള ഗ്രാമീണ്‍ ബാങ്ക് ഓഫിസ് യൂനിയന്റെയും ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.

മുഴുവൻ തസ്തികയിലേക്കും നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിലെ ദയനീയ ഹാർഡ്​വെയർ, ടെക് പ്രോഡക്ട്സ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.

അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.