Connect with us

kerala

കേരളത്തിലേത് ജനമൈത്രി പൊലീസ് അല്ല, ഗുണ്ടാ മൈത്രി പൊലീസ് : പി. കെ. ഫിറോസ്

ലഹരി വേട്ടയുടെ പേരിൽ മാന്യഷരെ കൊല്ലുന്ന ലഹരിയിലാണ് പൊലീസ്

Published

on

“മനുഷ്യരെ കൊല്ലുന്നത് പൊലീസിന് ലഹരി”

“മലപ്പുറം എസ്. പി. യെ സസ്‌പെൻഡ് ചെയ്യണം”

താനൂർ : മുനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് മനുഷ്യരെ തല്ലിക്കൊല്ലുന്നവരായി മാറിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്. താനൂർ കസ്റ്റഡി മരണത്തിൽ പങ്കാളികളായ മലപ്പുറം എസ്. പി ഉൾപ്പെടെയുള്ളവർക്കതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് താനൂർ നിയോജക മണ്ഡലം കമ്മിറ്റി താനൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരി വേട്ടയുടെ പേരിൽ മാന്യഷരെ കൊല്ലുന്ന ലഹരിയിലാണ് പൊലീസ്. താമിർ ജിഫ്രിയെ പൊലീസ് കസ്റ്റഡിയിൽ കൊലപ്പെടുത്തിയത് ഏത് ഉന്നതനായലയും അവർക്കെതിരെ നടപടി സ്വീകരിക്കാതെ യൂത്ത് ലീഗ് സമരം അവസാനിപ്പിക്കില്ല. മലപ്പുറം എസ്. പി. യെ സസ്‌പെൻഡ് ചെയ്യണം. തല്ക്കാലം കണ്ണിൽപ്പൊടി ഇടാൻ വേണ്ടിയാണ് ഇപ്പോൾ എട്ട് പൊലീസുകാർക്കെതിരെയുള്ള സസ്പെൻഷൻ നാടകം.

എത്ര ക്രൂരമായാണ് ചെറുപ്പക്കാരനെ കസ്റ്റഡിയിൽ പൊലീസ് കൊന്നത്. താനൂരിലെ പൊലീസ് ക്വാർട്ടേഴ്സ് പോലീസുകാരുടെ ചീട്ടുകളിയുടെയും മദ്യപാനത്തിന്റെയും കേന്ദ്രമാണ്. മലപ്പുറം ജില്ലയെ അവഹേളിക്കാനാണ് എസ്. പി. സുജിത് ദാസ് ഐ. പി. എസ്. ശ്രമിക്കുന്നത്. മലപ്പുറം ക്രിമിനലുകളുടെ കേന്ദ്രമാണെന്ന് വരുത്തി തീർക്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമം.

താമിർ ജിഫ്രിയെ അറസ്റ്റ് ചെയ്‍ത സമയവും സ്ഥലവും തെറ്റായാണ് ഈ എസ്. പി. മാധ്യമങ്ങളോട് പറഞ്ഞത്.ജനമൈത്രി പോലീസല്ല, ഗുണ്ട മൈത്രി പോലീസാണ് കേരളത്തിലുള്ളത്. ലഹരി വേട്ടയുടെ പേരിൽ കസ്റ്റഡിയിൽ എടുക്കുന്നവരെ ഡാൻസാഫ് ക്രൂരമായി മർദ്ദിക്കുകയാണ്. എസ്. പി. യെ സസ്‌പെൻഡ് ചെയ്‌താൽ മാത്രമേ സി.ബി.ഐ. അന്വേഷണം നിഷ്പക്ഷമാകൂ. ഈ സർക്കാർ വന്നതിനു ശേഷം നിരവധി കസ്റ്റഡി മരണങ്ങൾ നടന്നു. സർക്കാർ മനോവീര്യമുണ്ടാക്കുന്നത് പൊലീസിലെ കൊലയാളി സംഘങ്ങൾക്കാണെന്നും മനുഷ്യരെ അടിച്ചു കൊല്ലുന്നത് പോലീസിന് ഒരു ലഹരിയാണെന്നും ഫിറോസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.

ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.

Continue Reading

kerala

അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയായി ഭീം

കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

Published

on

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ഇന്നലെ പുതിയ അതിഥിയെത്തി. അധികൃതര്‍ കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്‍കി. കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാലാണ് ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. 10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞ് അതിഥിയായി എത്തിയത്.

ഇതോടെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 8 കുട്ടികളെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. സെപ്തംബര്‍ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലില്‍ എത്തിയിരുന്നു.

Continue Reading

kerala

പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

Published

on

പാലേരി: പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

കഴിഞ്ഞദിവസം പിതാവ് പോക്കറിനെ (60) കത്തികൊണ്ട് കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് കുത്തിയത്. വയറിന് സാരമായി പരിക്കേറ്റ പോക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൂരികുത്തി നരിക്കോട്ടുമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Continue Reading

Trending