Connect with us

Culture

കാരുണ്യ ബെനവലന്റ് പദ്ധതി ഇടതുസര്‍ക്കാര്‍ നിര്‍ത്തുന്നു

Published

on

തിരുവനന്തപുരം: കാരുണ്യ പദ്ധതി ഇടതു സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പേരിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് സഹായഹസ്തം നല്‍കിയ പദ്ധതി നിര്‍ത്തലാക്കുന്നത്. കാരുണ്യ പദ്ധതിക്ക് പുറമെ സുകൃതം പദ്ധതിയും നിര്‍ത്തലാക്കും. കാരുണ്യലോട്ടറിയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ച് ഭൂരഹിതരും പാര്‍പ്പിട രഹിതരുമായവര്‍ക്കായി തുടങ്ങാനിരുന്ന സൗജന്യ ഭവനപദ്ധതിയും ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന.

രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് താല്‍ക്കാലിക താമസത്തിന് മെഡിക്കല്‍ കോളജുകളില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്ന കാരുണ്യ വീടുകളും ഇനിയുണ്ടാകില്ല. 900 കോടിയോളം രൂപ കുടിശ്ശിക വരുത്തിയാണ് ഇടതുസര്‍ക്കാര്‍ പദ്ധതിക്ക് മരണക്കെണിയൊരുക്കിയത്. വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയുമാണ് കുടിശ്ശിക വര്‍ധിക്കാന്‍ കാരണം. എന്നാല്‍ ഇതു മറച്ചുവെച്ച് സമ്പൂര്‍ണ്ണ ആരോഗ്യപദ്ധതി നടപ്പാക്കുന്നതിനാലാണ് കാരുണ്യം പദ്ധതി നിര്‍ത്തലാക്കുന്നതെന്ന വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു.

യു.ഡി.എഫ് സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ കാരുണ്യയിലൂടെ ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് സഹായം ലഭിച്ചത്. അഞ്ചു വര്‍ഷം കൊണ്ട് 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയിലേറെ സഹായമായി നല്‍കി. ധനമന്ത്രി കെ.എം മാണിയുടെ പ്രത്യേക താല്‍പര്യവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണ പിന്തുണയോടെയും നടപ്പാക്കിയ കാരുണ്യ ചികിത്സാ സഹായ പദ്ധതി സര്‍ക്കാറിന് യാതൊരു ബാധ്യതയും ഉണ്ടാക്കുന്നതല്ല.

ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാരുണ്യ സമാശ്വാസ പദ്ധതി നിലച്ച സ്ഥിതിയിലാണ്. രോഗികള്‍ക്ക് സഹായം ലഭിക്കുന്നില്ലെന്നും ഫണ്ട് വക മാറ്റി ചെലവഴിക്കുന്നതായും വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കാരുണ്യപദ്ധതിയുടെ ഫണ്ട് ധനവകുപ്പ് മറ്റു കാര്യങ്ങള്‍ക്ക് വകമാറ്റി ചെലവഴിച്ചതാണ് പദ്ധതിക്ക് മരണമണിയായത്.

കാന്‍സര്‍, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങി ഏറെ പണച്ചെലവുള്ള രോഗങ്ങള്‍ക്കാണ് കാരുണ്യ ഫണ്ട് വഴി ചികിത്സാസഹായം അനുവദിക്കുന്നത്. ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റും എസ്റ്റിമേറ്റും ലഭ്യമാക്കിയാല്‍ മൂന്നോ നാലോ ദിവസംകൊണ്ട് ആസ്പത്രികള്‍ക്ക് നേരിട്ട് തുക അനുവദിക്കുന്നതായിരുന്നു പദ്ധതി. എ.പി.എല്‍. ബി.പി.എല്‍ വ്യത്യാസമില്ലാതെ ലോട്ടറി ഓഫീസില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ കൊടുത്താല്‍ അവരുടെ ശിപാര്‍ശ പ്രകാരം എല്ലാ അപേക്ഷകര്‍ക്കും മുന്നു ലക്ഷം രൂപ വരെയും പ്രത്യേക കേസില്‍ അതില്‍ കൂടുതലും സഹായം നല്‍കിയിരുന്നു.

ആരോഗ്യ-ലോട്ടറി വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇല്ലാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ധനവകുപ്പിന്റെ അനാവശ്യ നിയന്ത്രണവും തിരിച്ചടിയായി. ആരോഗ്യവകുപ്പ് തുക വിനിയോഗിക്കുന്നതു നിരീക്ഷിക്കാനോ, നിയന്ത്രിക്കാനോ ഭാഗ്യക്കുറി വകുപ്പിനു സാധിക്കില്ല. കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നു വിവിധ സര്‍ക്കാര്‍ സ്വകാര്യ ആസ്പത്രികള്‍ക്കു കഴിഞ്ഞ മാസം വരെ 850 കോടി രൂപയിലധികമാണ്

നല്‍കാനുള്ളത്. ആയിരത്തോളം അപേക്ഷകളില്‍ ഫണ്ട് പാസാക്കിയെങ്കിലും തുക കൈമാറാന്‍ കഴിഞ്ഞിട്ടില്ല. 48 സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് ഇതുവരെ 882.76 കോടി രൂപ നല്‍കിയതില്‍ 625 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റും ലഭ്യമാകാനുണ്ട്. ചികില്‍സക്ക് ശേഷം വിനിയോഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി, ശേഷിച്ച തുക ആസ്പത്രികള്‍ തിരിച്ചടയ്ക്കണം. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിന് 180 കോടി രൂപ നല്‍കിയതില്‍ 140 കോടി രൂപയുടെയും വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ചാക്കോച്ചനും പ്രിയാമണിയും കേന്ദ്ര കഥാപാത്രങ്ങളായ ക്രൈം ത്രില്ലര്‍ ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ട്രൈലര്‍ പുറത്ത്

ഫെബ്രുവരി 20 നാണ് ചിത്രം തിയേറ്ററില്‍ എത്തുക

Published

on

കുഞ്ചാക്കോ ബോബനും പ്രിയാമണിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ക്രൈം ത്രില്ലര്‍ ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ട്രൈലര്‍ പുറത്ത്. നായാട്ട്, ജോസഫ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഴുത്തുകാരനായ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.

സിബി ചവറ, രഞ്ജിത്ത് നായര്‍, ഡയറക്ടറും പ്രൊഡ്യൂസറുമായ മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്് എന്നിവരുടെ ദി ഗ്രീന്‍ റൂമുമായി സഹകരിച്ചാണ് സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. ഒരു ഇമോഷണല്‍ ക്രൈം ത്രില്ലറായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി ലാലു, റംസാന്‍, മനോജ് കെ.യു, ശ്രീകാന്ത് മുരളി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കണ്ണൂര്‍ സ്‌ക്വാഡ് ഡയറക്ടര്‍ റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചമന്‍ ചാക്കോ എഡിറ്റര്‍. സംഗീത സംവിധാനം ജേക്‌സ് ബിജോയ് ആണ്. ഫെബ്രുവരി 20 നാണ് ചിത്രം തിയേറ്ററില്‍ എത്തുക.

Continue Reading

Film

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്

Published

on

സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന ‘ഗെറ്റ് സെറ്റ് ബേബി’ റിലീസിന് ഒരുങ്ങുന്നു. നിഖില വിമൽ നായികയായി എത്തുന്ന ചിത്രം ഫെബ്രുവരി 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, ദിലീപ് മേനോൻ, വിജയ് ജേക്കബ്. സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ പി എ സി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. ‘മനമേ ആലോലം’ എന്ന ഹൃദയഹാരിയായ മെലഡി ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്‌.

സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ  സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’യില്‍  ഉണ്ണി മുകുന്ദന്‍ ഒരു  ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയാണ്‌ വേഷമിടുന്നത്. ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം  കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും “ഗെറ്റ് സെറ്റ് ബേബി” എന്നാണ് പ്രോമോയും ഗാനങ്ങളും സൂചിപ്പിക്കുന്നത്.

തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി എസ് ആണ്‌ ഗെറ്റ് സെറ്റ് ബേബിയുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. സൂപ്പർഹിറ്റ് ചിത്രം RDX ന്‌ ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.

Continue Reading

india

എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ മോദിക്ക് കൈകൊടുക്കാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍; വിഡിയോ വൈറല്‍

മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോകനേതാക്കള്‍ക്കും ഹസ്തദാനം ചെയ്ത മാക്രോണ്‍, തനിക്കു നേരെ കൈ നീട്ടിയ മോദിയെ കാണാത്ത മട്ടില്‍ അടുത്തയാള്‍ക്ക് കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്.

Published

on

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തദാനം നല്‍കാതെ ഒഴിഞ്ഞുമാറുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോകനേതാക്കള്‍ക്കും ഹസ്തദാനം ചെയ്ത മാക്രോണ്‍, തനിക്കു നേരെ കൈ നീട്ടിയ മോദിയെ കാണാത്ത മട്ടില്‍ അടുത്തയാള്‍ക്ക് കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഇതേതുടര്‍ന്ന് ചമ്മല്‍മാറ്റാന്‍ മോദി ആളുകള്‍ക്ക് നേരെ കൈ വീശുന്നതും കാണാം. പിന്നാലെ സമീപത്തിരുന്ന വനിത മോദിക്ക് കൈ കൊടുത്തു.

പാരീസില്‍ നടന്ന എ.ഐ ആക്ഷന്‍ ഉച്ചകോടിക്കിടെയായിരുന്നു സംഭവം. ഇതില്‍ മാക്രോണിന്റെ വംശീയ ബോധത്തെ എതിര്‍ത്തും മോദിയെ പരിഹസിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘വലത് വംശീയവാദ ബോധ്യങ്ങള്‍ക്ക് അതിന്റെ കൂടെപ്പിറപ്പുകളെന്നോ സഹയാത്രികരെന്നൊ ഉള്ള ഒരു വിവേചനവും കാണില്ല. മി. മോദി ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ താങ്കളെ അവഗണിക്കുന്നതിന് പിന്നിലെ രാഷ്ട്രീയമാണത്’ -എന്നാണ് വിഡിയോ പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകന്‍ കെ. സഹദേവന്‍ കുറിച്ചത്.

Continue Reading

Trending