News
സന്തോഷ് ട്രോഫി ഫൈനലില്‍ കിരീടം സ്വന്തമാക്കിയാല്‍ കേരള ടീമിന് ഒരുകോടി രൂപ; ഷംസീര്‍ വയലില്‍
സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ജയിച്ചാല്‍ ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷസീര്‍ വയലില്‍.
കോഴിക്കോട്: സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ജയിച്ചാല്‍ ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷസീര്‍ വയലില്‍. ട്വിറ്ററിലൂടെയാണ് അദ്ദേം ഇക്കാര്യം അറിയിച്ചത്.
ഇന്ന് രാത്രി ഏട്ടുമണിക്ക് പയ്യനാട് വെച്ചാണ് ആവേശകരമായ ഫൈനല്‍ പോരട്ടം.ഏഴാം കിരീടം ലക്ഷ്യമിട്ട് സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ഇന്ന് ബംഗാളിനെ നേരിടും. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച കേരളം തികഞ്ഞ പ്രതീക്ഷയിലാണ് ഫൈനല്‍ മാമാങ്കത്തിനിറങ്ങുന്നത്. സെമി ഫൈനലില്‍ കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം ഫൈനല്‍ ടിക്കറ്റ് നേടിയത്. മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാളിന്റെ ഫൈനല്‍ പ്രവേശനം. ടൂര്‍ണമെന്റിലെ തന്നെ ടോപ്സ്കോററായ ജസിന് ടി.കെയിലാണ് കേരള പ്രതീക്ഷകള്‍. ആറുഗോളുകളാണ് ജസിന് കേരളത്തിനായി നേടിയത്. നായകന് ജിജോ ജോസഫ് അഞ്ചു ഗോളുകളും നേടിയിട്ടുണ്ട്. അഞ്ചുഗോളുകളോടെ തിളങ്ങി നില്ക്കുന്ന മുഹമ്മദ് ഫര്‍ദീന്‍ അലി മൊല്ലയാണ് ബംഗാളിന്റെ തുറുപ്പുചീട്ട്.
കേരളവും ബംഗാളും ഇത് നാലാംതവണയാണ് ഫൈനലില്‍ മുഖാമുഖം വരുന്നത്. ഇതില്‍ 2018ലാണ് ചരിത്രത്തില്‍ ആദ്യമായി കേരളം ബംഗാളിനെ തോല്‍പ്പിച്ച് കിരീടം നേടുന്നത്. അതും കൊല്‍ക്കത്തയിലായിരുന്നു മത്സരം. 1989, 1994 വര്‍ഷങ്ങളില്‍ കേരളത്തെ തോല്പിച്ച് ബംഗാളും കിരീടമുയര്‍ത്തി.
75 വര്‍ഷത്തെ ചരിത്രമുള്ള സന്തോഷ് ട്രോഫിയില്‍ 32 തവണ ബംഗാള്‍ ചാമ്പ്യന്മാരായി. കേരളം ആറുതണവയും. കേരളത്തിന്റെ 15-ാം ഫൈനലാണിത്. കേരളത്തിന്റെ ഹാട്രിക്ക് കിരീട സ്വപ്നം തകര്‍ത്ത ചരിത്രവുമുണ്ട് ബംഗാളിന്. 1992 ലെ കോയമ്പത്തൂര്‍, 1993 ലെ കൊച്ചി സന്തോഷ് ട്രോഫി കിരീടം നേടിയത് കേരളമായിരുന്നു. 1994ലെ കട്ടക്ക് സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനോട് പെനാല്‍റ്റിഷൂട്ടൗട്ടില്‍ തോറ്റതോടെ ഹാട്രിക്ക് കിരീടം നഷ്ടമായി. കേരള താരം വി.പി ഷാജി നേടിയ ഗോള്‍ അംഗീകരിക്കാത്ത റഫറിക്കെതിരെ പരാതി ഉയര്‍ന്ന ഫൈനലുകൂടിയായിരുന്നു ഇത്.
News
തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ മൂന്നുവര്‍ഷം തടവ്
ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച്..
ചെന്നൈ: തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ 1000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ശിക്ഷ ലഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ. ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീവണ്ടിയിലും റെയില്‍വേ സ്റ്റേഷനുകളിലും കര്‍പ്പൂരം കത്തിച്ചുള്ള പൂജകള്‍ നിരോധിച്ചത്. തീപ്പെട്ടി, ഗ്യാസ് സിലന്‍ഡര്‍, പെട്രോള്‍ തുടങ്ങിയ തീപിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ തീവണ്ടിയില്‍ കൊണ്ടുപോകരുത്. ഇത്തരത്തിലുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 182 എന്ന നമ്പറില്‍ പരാതിപ്പെടാമെന്നും റെയില്‍വേ അറിയിച്ചു.
kerala
തായ്ലന്ഡില് നിന്ന് കോടികള്‍ വിലമതിക്കുന്ന അപൂര്‍വ പക്ഷികള്‍ കടത്തിയ ദമ്പതികള്‍ പിടിയില്‍
തായ്ലന്ഡില് നിന്ന് ക്വാലാലംപൂര്‍ വഴി എത്തിച്ച 11 അപൂര്‍വ ഇനപ്പക്ഷികളെയാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്.
കൊച്ചി: കോടികളുടെ മൂല്യമുള്ള അപൂര്‍വ ഇനപ്പക്ഷികളെ കടത്താന്‍ ശ്രമിച്ച ദമ്പതികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. തായ്ലന്ഡില് നിന്ന് ക്വാലാലംപൂര്‍ വഴി എത്തിച്ച 11 അപൂര്‍വ ഇനപ്പക്ഷികളെയാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളില്‍പ്പെട്ട പക്ഷികളായതിനാലാണ് കസ്റ്റംസ് നടപടി ശക്തമാക്കിയത്.
ഭാര്യ, ഭര്‍ത്താവ്, ഏഴ് വയസ്സുള്ള മകന് എന്നിവരടങ്ങിയ കുടുംബത്തിന്റെ ചെക്ക്-ഇന്‍ ബാഗേജ് പരിശോധിക്കുമ്പോഴാണ് പക്ഷികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യാന്തര കണ്‍വെന്‍ഷനിലെ ചട്ടം 1, 2 വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന നിയന്ത്രിത ഇനങ്ങളാണ് ഇവ. ഇത്തരമൊരു ഇനം ഇന്ത്യയില്‍ എത്തിക്കാന്‍ കടുത്ത മാനദണ്ഡങ്ങളുണ്ട്; മൃഗശാലകള്‍ വഴിയാണ് മാത്രം അനുമതി ലഭിക്കുക. ഇവയെല്ലാം പൂര്‍ണമായും ലംഘിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് വ്യക്തമാക്കി.
പിടിച്ചെടുത്ത പക്ഷികളും ദമ്പതികളും വനംവകുപ്പിന് കൈമാറിയിരിക്കുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
തായ്ലന്ഡില് നിന്ന് അപൂര്‍വ പക്ഷികളും മൃഗങ്ങളും കടത്താനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത് നാലാം പിടിയാകുന്നു. ഈ വര്‍ഷം മാത്രം കൊച്ചി വിമാനത്താവളത്തില്‍ മൂന്നു സമാനമായ കടത്തുപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയിരുന്നു. ജൂണില്‍ അപൂര്‍വ കുരങ്ങന്മാരെയും പക്ഷിയെയും കടത്താന്‍ ശ്രമിച്ച പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ പിടിയിലായിരുന്നു. ജനുവരിയിലും കഴിഞ്ഞ ഡിസംബറിലും സമാനമായ കടത്തുകള്‍ പിടികൂടി.
kerala
പാലക്കാട് കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി…
പാലക്കാട്: പാലക്കാട് മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. തലയോട്ടിയും അസ്ഥികളുമാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.
തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.
-
kerala22 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി

