kerala
മന്ത്രി വി.അബ്ദുറഹ്മാന്‍ ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹി- വിഴിഞ്ഞം സമരസമിതി
വിഴിഞ്ഞം സമരം രാജ്യദ്രോഹമെന്ന മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനക്കെതിരെ സമരസമിതി കണ്‍വീനര്‍
ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്.
വിഴിഞ്ഞം സമരം രാജ്യദ്രോഹമെന്ന മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനക്കെതിരെ സമരസമിതി കണ്‍വീനര്‍
ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്.
അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ മന്ത്രി എന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്, പക്ഷേ തലങ്ങും വിലങ്ങും സംസാരിക്കുന്നത് വേറെ ഏതോ മന്ത്രിക്ക് വേണ്ടിയാണ്. രാജ്യദ്രോഹി ആരാണെന്നും രാജ്യദ്രോഹികളെ അടിച്ചുവിട്ടത് ആരാണെന്നും വിഴിഞ്ഞത്ത് നമ്മള്‍ കണ്ടു. അത് അബ്ദുറഹ്മാനും മന്ത്രിയുടെ സിപിഎം ഗുണ്ടകളുമാണ് അവിടെ അഴിഞ്ഞാടിയത്. അതുകൊണ്ട് രാജ്യദ്രോഹികള്‍ എന്ന് ഞങ്ങളെ വിളിക്കാന്‍ മാത്രം തരംതാണുപോയ അബ്ദുറഹിമാന്‍ ആണ് രാജ്യദ്രോഹി. ഇദ്ദേഹത്തെ അടിയന്തരമായി പുറത്താക്കണമെന്നും ദേശീയ പതാക പോലും നേരാവണ്ണം ഉയര്‍ത്താന്‍ അറിയാത്തവരാണ് രാജ്യദ്രോഹി എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യത്തിന് ആവശ്യമുള്ള നിര്‍മ്മാണം തടയുന്നത് രാജ്യദ്രോഹം എന്നായിരുന്നു അബ്ദുറഹ്മാന്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോള്‍ സമരസമിതി രംഗത്തിരിക്കുന്നത്.
kerala
വീട്ടുമുറ്റത്ത് കിടന്ന എസി നാടോടി സ്ത്രീകള്‍ മോഷ്ടിച്ചു;ദുബായിലിരുന്ന് സിസിടിവിയിൽ മോഷണം ലൈവായി കണ്ട് വീട്ടുടമ
ദുബായിലിരുന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പ്രവാസി മോഷണം ശ്രദ്ധയില്‍പ്പെടുത്തി നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം അറിയിച്ചു.
കാസര്‍കോട്: വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എയര്‍ കണ്ടീഷണര്‍ നാടോടി വനിതകള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ പൊലീസ് വേഗത്തിലുള്ള ഇടപെടലിലൂടെ പ്രതികളെ കണ്ടെത്തി. ദുബായില്‍ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം സംഭവം.
വീട്ടിലെ ജോലിക്കാരന്‍ പുറത്തുപോയ സമയത്ത് മൂന്നു നാടോടി സ്ത്രീകള്‍ വീട്ടിലെത്തുകയും ആര്‍ക്കും വീട്ടില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് പരിസരം പരിശോധിച്ച് നിലത്ത് കണ്ട എസി എടുത്ത് കടന്നുകളയുന്നത്. പുതിയ സ്പ്ലിറ്റ് എസി സ്ഥാപിച്ചതിനെ തുടര്‍ന്ന് പഴയത് വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്നു.
ദുബായിലിരുന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പ്രവാസി മോഷണം ശ്രദ്ധയില്‍പ്പെടുത്തി നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ എസി കളനാട്ടിലെ പാഴ്വസ്തുക്കള്‍ വാങ്ങുന്ന കടയില്‍ 5200 രൂപയ്ക്ക് വിറ്റതായി കണ്ടെത്തി. മോഷണം നടത്തിയ സ്ത്രീകളെയും വിറ്റ എസിയും പൊലീസ് ചേര്‍ന്ന് കണ്ടെത്തി.
kerala
ദിത്വ ചുഴലിക്കാറ്റ്: തിരുവനന്തപുരത്ത് അസാധാരണ തണുപ്പ്; ശ്രീലങ്കയിൽ വലിയ ദുരന്തം
തിരുവനന്തപുരത്ത് സാധാരണ നിലയേക്കാള്‍ 4 മുതല്‍ 8 ഡിഗ്രി വരെ താപനില കുറഞ്ഞ് അസാധാരണ തണുപ്പ് അനുഭവപ്പെടുന്നു.
തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനങ്ങൾ ശക്തമാവുകയാണ്. തിരുവനന്തപുരത്ത് സാധാരണ നിലയേക്കാള്‍ 4 മുതല്‍ 8 ഡിഗ്രി വരെ താപനില കുറഞ്ഞ് അസാധാരണ തണുപ്പ് അനുഭവപ്പെടുന്നു. കൊല്ലം പുനലൂരിലാണ് ഈ സമയം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ദിത്വ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമർദ്ദമാകുമെന്നും പ്രവചനം. തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടർന്നു തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഞായറാഴ്ച പുലർച്ചയോടെ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളോട് ചേർന്ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്ക് കടക്കും.
അതേസമയം, ശ്രീലങ്കയിൽ ദിത്വ സൃഷ്‌ടിച്ച നാശനഷ്ടം വ്യാപകമാണ്. 153-ലധികം പേർ മരിച്ചു, 171 പേരെ കാണാതായി. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. കെലനി നദിയിലെ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലായിക്കഴിഞ്ഞു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ശ്രീലങ്കയിൽ ഡിസംബർ 16 വരെ സ്‌കൂളുകൾ അടച്ചിടും.
കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. 700-ലധികം വീടുകൾ തകർന്നതായാണ് പ്രാഥമിക കണക്ക്. 44,192 കുടുംബങ്ങളിൽ നിന്ന് 1,48,603 പേർ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നതായി റിപ്പോർട്ടുകൾ. 5,024 കുടുംബങ്ങളുടെ ഏകദേശം 14,000 പേർ 195 ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിയിട്ടുണ്ട്.
kerala
ശ്രീലങ്കയില്‍ ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും കേരളത്തിലും ശക്തമായ മഴ, കനത്ത ജാഗ്രതാ നിര്‍ദേശം
. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് വ്യാപക ജാഗ്രത തുടരുകയാണ്.
ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തമിഴ്നാട്‌കേരള തീരങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് വ്യാപക ജാഗ്രത തുടരുകയാണ്.
തമിഴ്നാട്ടില്‍ കനത്ത മഴ, വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ പെയ്തു. ഏക്കറുകണക്കിന് കൃഷിയിടങ്ങളില്‍ വെള്ളം കയറി, നിരവധി വീടുകളും വെള്ളത്തില്‍ മുങ്ങി.
ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 47 വിമാന സര്‍വീസുകള്‍ റദ്ദാക്കി.
കടലോര മേഖലയില്‍ ചുഴലിക്കാറ്റ് 25 കിലോമീറ്റര്‍ വരെ അടുത്തെത്തുമെന്നും തുടര്‍ന്ന് അത് ദുര്‍ബലമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, വില്ലുപുരം, കടലൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്ന മുന്നറിയിപ്പും നല്‍കി.
ചുഴലിക്കാറ്റ് ഏറ്റവും ശക്തമായി ബാധിച്ചത് ശ്രീലങ്കയിലാണ്. ഇവിടെ 159 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും, 150ഓളം പേര്‍ കാണാതായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
20 ജില്ലകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പല പ്രദേശങ്ങളിലേക്കും രക്ഷാസേനകള്‍ക്ക് എത്താനാകാത്ത സാഹചര്യം തുടരുകയാണ്.
ഇന്ത്യന്‍ നാവികസേനയും രക്ഷാ പ്ര?വര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍പല ഇടങ്ങളിലും മഴ തുടരുന്നു. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത.
ഇന്നത്തെ ദിവസം പ്രത്യേക മഴ മുന്നറിയിപ്പില്ല. കടലില്‍ പ്രക്ഷുബ്ധത ഉള്ളതിനാല്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്ക് തുടരും. സംസ്ഥാനത്ത് പലയിടങ്ങളിലും സാധാരണയേക്കാള്‍ താപനില താഴ്ന്നതായാണ് റിപ്പോര്‍ട്ട്.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala17 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

