kerala

മന്ത്രി വി.അബ്ദുറഹ്മാന്‍ ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹി- വിഴിഞ്ഞം സമരസമിതി

By Test User

November 29, 2022

വിഴിഞ്ഞം സമരം രാജ്യദ്രോഹമെന്ന മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനക്കെതിരെ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്.

അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ മന്ത്രി എന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്, പക്ഷേ തലങ്ങും വിലങ്ങും സംസാരിക്കുന്നത് വേറെ ഏതോ മന്ത്രിക്ക് വേണ്ടിയാണ്. രാജ്യദ്രോഹി ആരാണെന്നും രാജ്യദ്രോഹികളെ അടിച്ചുവിട്ടത് ആരാണെന്നും വിഴിഞ്ഞത്ത് നമ്മള്‍ കണ്ടു. അത് അബ്ദുറഹ്മാനും മന്ത്രിയുടെ സിപിഎം ഗുണ്ടകളുമാണ് അവിടെ അഴിഞ്ഞാടിയത്. അതുകൊണ്ട് രാജ്യദ്രോഹികള്‍ എന്ന് ഞങ്ങളെ വിളിക്കാന്‍ മാത്രം തരംതാണുപോയ അബ്ദുറഹിമാന്‍ ആണ് രാജ്യദ്രോഹി. ഇദ്ദേഹത്തെ അടിയന്തരമായി പുറത്താക്കണമെന്നും ദേശീയ പതാക പോലും നേരാവണ്ണം ഉയര്‍ത്താന്‍ അറിയാത്തവരാണ് രാജ്യദ്രോഹി എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യത്തിന് ആവശ്യമുള്ള നിര്‍മ്മാണം തടയുന്നത് രാജ്യദ്രോഹം എന്നായിരുന്നു അബ്ദുറഹ്മാന്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോള്‍ സമരസമിതി രംഗത്തിരിക്കുന്നത്.