More
രാഷ്ടീയ കൊലപാതകം: പൊലീസിനു പരിമിതിയുണ്ടെന്ന് ഐ.ജി

കണ്ണൂര്‍: കണ്ണൂരിലെ കൊലപാതകം തടയുന്നതില്‍ പൊലീസിനു പരിമിതിയുണ്ടെന്ന് കണ്ണൂര്‍ മേഖലാ ഐ.ജി ദിനേന്ദ്ര കാശ്യാപ്. തലശ്ശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുകൊലപാതകകേസുകളിലേയും അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പൊലീസിന് പരിമിതിയുണ്ടെന്നുമാണ് ഐ.ജി വ്യക്തമാക്കിയത്.
ഇരുവിഭാഗവും വിട്ടുവീഴ്ച്ചയില്ലാതെ പെരുമാറിയാല്‍ പൊലീസിനു എന്താണ് ചെയ്യാനാവുക. സമാധാനമുണ്ടാക്കാന്‍ പൊലീസ് പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2002 ല്‍ ചാവശേരിയില്‍ ബസിനുള്ളില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ഉത്തമന്റെ മകനാണ് രമിത്ത്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് രണ്ടു കൊലപാതകങ്ങളും നാല്‍പ്പത്തിയെട്ട് മണിക്കൂറിനുളില്‍ അരങ്ങേറിയത്.
kerala
സിപിഎമ്മിന്റെ കൊലവിളി മുദ്രവാക്യങ്ങള്‍ക്കെതിരെ കേസെടുക്കണം: പിഎംഎ സലാം

സി.പി.എം പ്രവർത്തകർ സംസ്ഥാനത്തുടനീളം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ കേസെടുക്കമമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭീഷണികളാണ് സി.പി.എമ്മുകാർ മുഴക്കുന്നത്. വണ്ടൂരിൽ മീഡിയ വൺ മാനേജിംഗ് എഡിറ്റർക്കെതിരെ കൈകൾ വെട്ടുമെന്നാണ് മുദ്രാവാക്യം വിളിച്ചത്.
മണ്ണാർക്കാട്ട് സ്വന്തം പാർട്ടിക്കാരനായ പി.കെ ശശിക്കെതിരെ അരിവാൾ കൊണ്ടൊരു പരിപാടിയുണ്ടെന്നും വേണ്ടി വന്നാൽ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിച്ചു. കാസർക്കോട് കുമ്പളയിൽ സി.പി.എമ്മിന്റെ തന്നെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഭരിക്കുന്ന പോലീസുകാർക്കെതിരെയാണ് കൈയും കാലും തലയും വെട്ടുമെന്ന് അലറി വിളിച്ച് പ്രകടനം നടത്തിയത്. സ്വന്തം നേതാവിന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസുകാരുടെ സാന്നിധ്യത്തിൽ കൊലവിളി നടത്തിയിട്ടും പോലീസ് നോക്കി നിൽക്കുകയാണ്.
പോലീസിന്റെ അറിവോടെയാണ് ക്രമസമാധാന നില തകർക്കുന്ന വിധത്തിൽ മുദ്രാവാക്യങ്ങൾ മുഴുക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ പ്രകാരം കേസെടുക്കേണ്ട വകുപ്പുണ്ടായിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാത്തത് സ്വന്തം പാർട്ടിക്കാരാണ് എന്നത് കൊണ്ട് മാത്രമാണ്. മറ്റേതെങ്കിലും പാർട്ടിയോ സംഘടനയോ ആണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നതെങ്കിൽ ഇതാകുമായിരുന്നില്ല പ്രതികരണം. സി.പി.എമ്മുകാർക്ക് കേരളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത്തരം സംഭവങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു.
kerala
‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
india
കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
india1 day ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
j2534 pass through
October 18, 2016 at 02:48
Undeniably imagine that which you stated. Your favorite justification appeared to be on the internet the easiest thing to take into accout of.
I say to you, I definitely get annoyed while people consider concerns that they plainly don’t understand about.
You controlled to hit the nail upon the top as neatly as outlined out the entire thing
without having side effect , other people can take a
signal. Will probably be back to get more. Thank you