Video Stories
ന്യൂനപക്ഷ വകുപ്പിലെ വിവാദ നിയമനങ്ങള്‍: സെക്രട്ടറി വിശദീകരണം തേടി
ന്യൂനപക്ഷ വകുപ്പില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നൂറോളം പേരെ നിയമിച്ചതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വകുപ്പ് ഡയറക്ടറോട് വകുപ്പ് സെക്രട്ടറി വിശദീകരണം തേടി. വിവിധതലങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നതോടെയാണ് വകുപ്പ് സെക്രട്ടറിയുടെ ഇടപെടല്‍ ഉണ്ടായത്.
ന്യൂനപക്ഷ ഡയറക്ടറേറ്റിലും 16 ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളിലും മതിയായ യോഗ്യതയില്ലാത്തവരെ നിയമിച്ചതും നിയമനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതും ‘ചന്ദ്രിക’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയെ അടിസ്ഥാനമാക്കി വിവരാവകാശ പ്രവര്‍ത്തകര്‍ വകുപ്പിനെ സമീപിച്ചെങ്കിലും 48 ദിവസം കഴിഞ്ഞിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് നിയമനം നിഷേധിക്കപ്പെട്ടവര്‍ സെക്രട്ടറിയെ സമീപിച്ചത്. അതേസമയം വേങ്ങര സ്വദേശി അസീസ് മാടഞ്ചേരി വിവരാവകാശ നിയമപ്രകാരം നല്കിയ ചോദ്യത്തിന് മറുപടി നല്‍കിയത് ഒരുകോച്ചിംഗ് സെന്റര്‍ മാത്രമാണ്. അപേക്ഷകന് ന്യൂനപക്ഷ ഡയറക്ടറേറ്റിന് സമര്‍പിച്ച ചോദ്യങ്ങള്‍ ഡയറക്ടറേറ്റ് 16 കോച്ചിംഗ് സെന്ററുകളിലേക്കും അയച്ചുകൊടുത്തിരുന്നു.
പെരിന്തല്‍മണ്ണ കോച്ചിംഗ് സെന്ററില്‍ നിന്നുമാത്രമാണ് മറുപടി ലഭിച്ചത്. ഇതിലാകട്ടെ പ്രിന്‍സിപ്പലിന്റെ പേരും മേല്‍വിലാസവും യോഗ്യതയും മാത്രമാണുള്ളത്. മറ്റ് ജീവനക്കാരുടെ വിവരങ്ങള്‍ വിവരാവകാശ മറുപടിയില്‍ ഉള്‍പെടുത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് അപേക്ഷകന് വിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്കി. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടും മറുപടി ലഭ്യമാക്കാത്ത വകുപ്പിന്റെ നടപടിക്കെതിരെ അടുത്തദിവസം തന്നെ അസീസ് മാടഞ്ചേരി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. നിയമനങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിനെയും സമീപിക്കുന്നുണ്ട്. നൂറോളം നിയമനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഗവര്‍ണര്‍ക്കും അപേക്ഷ നല്‍കും.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തിടുക്കത്തില്‍ നടത്തിയ നിയമനങ്ങളാണ് വിവാദമായത്. ന്യൂനപക്ഷ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം അട്ടിമറിച്ചായിരുന്നു തീരുമാനം. ഓരോ തസ്തികയിലേക്കും നിശ്ചയിക്കപ്പെട്ട യോഗ്യത ഉറപ്പുവരുത്തിയിരുന്നില്ല. മാധ്യമങ്ങളില്‍ പരസ്യം ചെയ്ത് അപേക്ഷ ക്ഷണിക്കാതെയായിരുന്നു നിയമനം. ഇന്റര്‍വ്യൂ പ്രഹസനമാക്കി. ഇന്റര്‍വ്യൂവിന് ഹാജരായവരുടെ മാര്‍ക്ക് ലിസ്റ്റ് തയാറാക്കുകയോ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയോ ചെയ്തിരുന്നില്ല. സി.പി.എം ജില്ലാ കമ്മിറ്റികള്‍ നല്കിയ ലിസ്റ്റ് പ്രകാരമാണ് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിയമനങ്ങള്‍ നടത്തിയത്. നിയമനങ്ങളില്‍ മന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫിലെ പ്രമുഖന്റെ അനാവശ്യ ഇടപെടലുകളെ കുറിച്ച് സി.പി.എം സംസ്ഥാന നേതൃത്വത്തിന് വിവിധ ജില്ലാകമ്മിറ്റികള്‍ പരാതി നല്‍കിയിരുന്നു.
സര്‍ക്കാരുകള്‍ മാറിവരുമ്പോള്‍ പാര്‍ട്ടി അനുഭാവികള്‍ക്ക് നിയമനം നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയും യോഗ്യതയില്ലാത്തവരെയുമാണ് നിയമിച്ചതെന്നാണ് ആക്ഷേപം. ഇത് ശരിവെക്കുന്നതാണ് വകുപ്പിന്റെ ഒളിച്ചുകളി. ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരുടെ പേരുവിവരങ്ങള്‍, മാര്‍ക്ക് ലിസ്റ്റ്, റാങ്ക് ലിസ്റ്റ്, യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ എന്നിവ വെളിപ്പെടുത്താന്‍ വകുപ്പ് തയാറാകുന്നില്ല.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india11 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

