kerala

വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച അറബിക് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഓൺലൈൻ പരീക്ഷ മാറ്റി വെച്ചു

By webdesk15

June 11, 2023

ഈ മാസം 23ന് വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ – അറബിക് തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷ മാറ്റി വെച്ചതായി പി എസ് സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജുമുഅ നിസ്കാരം തടസ്സപ്പെടുന്ന രീതിയിൽ വെള്ളിയാഴ്ച നിശ്ചയിച്ച ഹയർ സെക്കണ്ടറി അറബി അധ്യാപക ഓൺലൈൻ പരീക്ഷ മാറ്റണമെന്ന് ആവശ്യത്തെ തുടർന്നാണ് തീരുമാനം.വെള്ളിയാഴ്ച പകൽ 11.15 മുതൽ 1.45 വരെയാണ് പരീക്ഷാ സമയം നിശ്ചയിച്ചിരിക്കുന്നത്.