കോട്ടയം: കെവിന്‍ വധക്കേസില്‍ ഈ മാസം 24ന് പ്രാഥമിക വാദം കേള്‍ക്കല്‍ ആരംഭിക്കും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിലെ 13 പ്രതികളില്‍ ഏഴു പേര്‍ ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്. മുഴുവന്‍ പ്രതികളും 24ന് കോടതിയില്‍ ഹാജരാകണം. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്റെ പേരില്‍ കെവിന്റെ ഭാര്യാ സഹോദരനും സുഹൃത്തുക്കളും കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നതാണ് കേസ്.