തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭ ബഹിഷ്‌ക്കരിച്ചു. സഭ തുടങ്ങിയ രാവിലെ മുതല്‍ തന്നെ പ്രതിപക്ഷം സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്ന് സഭ ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

പൊലീസ് പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിച്ചിട്ട് എന്താണ് കാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇത് നിരാകരിച്ചതുകൊണ്ടാണ് സഭ ബഹിഷ്‌ക്കരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.