ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാവി വികസനത്തിന് മുതല്‍ക്കൂട്ടായി 186.40 കോടി രൂപ യുടെ കിഫ്ബി പദ്ധതികള്‍. തേങ്കുറിശ്ശി, കുഴല്‍മന്ദം പഞ്ചായത്തുകള്‍ പൂര്‍ണമായും കണ്ണാടി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലെയും ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപ്പാക്കിയ കണ്ണാടിപുഴ കുടിവെള്ള പദ്ധതി കിഫ്ബി വഴി 22 കോടി രൂപ ചെലവിലാണ് പൂര്‍ത്തീകരിച്ചത്.
കൂടാതെ പന്നിക്കോട് കണ്ണാടി റോഡ് 25 കോടി രൂപ ചെലവില്‍ പണി ആരംഭിച്ചു.
100 കോടി രൂപ ചെലവില്‍ വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയ മംഗലംഡാം കുടി വെള്ള പദ്ധതിയുടെ പണി പുരോഗമിക്കുകയാണ്. എരിമയൂര്‍ പഞ്ചായത്തിലെ ചുള്ളിമട പാലം നിര്‍മാണത്തിന് കിഫ്ബിയില്‍ 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2020 സെപ്റ്റംബര്‍ എട്ടിന് പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈന്‍ വഴി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും.
ആലത്തൂര്‍ പഞ്ചായത്തിലെ പറക്കുന്നം പാലവും, അപ്രോച്ച് റോഡും നിര്‍മാണത്തി ന് 15 കോടി രൂപയാണ് അനുവദി ച്ചിട്ടുള്ളത്. ആലത്തൂര്‍ താലൂക്കാശുപത്രിയുടെ നവീകരണത്തിന് 14.40 കോടി രൂപയുടെ ഭരണാനു മതിയും ലഭിച്ചു.