വിദ്യാഭ്യാസ രംഗത്ത് പട്ടാമ്പിക്ക് നൂറില്‍ നൂറ് നേടിക്കൊടുക്കാന്‍ സഹായകമായത് കിഫ്ബി പദ്ധതികള്‍. വാടനാംകുറുശ്ശി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ് മുറി നിര്‍മാണത്തിനായി മൂന്ന് കോടി രൂപ വകയിരുത്തി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നടുവട്ടം ജനതാ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ക്ലാസ് മുറികള്‍ അടക്കമുള്ള ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി അഞ്ചു കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിച്ച് വരുന്നു. കൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ്മറികള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. മികവിന്റെ കേന്ദ്രമാകുന്ന കൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മൂന്ന് കോടി 24 ല ക്ഷം രൂപ ചെലവഴിച്ചാണ് നാലുനില ഹൈടെക് കെട്ടിടം നിര്‍മിക്കുന്നത്. പട്ടാമ്പി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി സര്‍ക്കാര്‍ മുന്ന് കോടി 54 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂളില്‍ നിര്‍മിക്കുന്നത്.