Connect with us

kerala

ഡ്രീംസ്‌ പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും

Published

on

തിരുവനന്തപുരം: കേരളത്തെ മാരകമായി ഗ്രസിച്ചിരിക്കുന്ന ലഹരി വിപത്തിനെതിരെ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയനും (KSTU) അസ്സറ്റ് പേരാമ്പ്രയും സംയുക്തമായി നടപ്പിലാക്കുന്ന ഡ്രീംസ്‌ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ നാളെ തിരുവനന്തപുരത്ത് നടക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ കർമ്മ പദ്ധതികളിലൂടെയാണ് DREAMS (Drug Resistance Education & Awareness Mission for Society) പദ്ധതി നടപ്പാക്കുക .ഡ്രീംസിൻ്റെ പ്രഖ്യാപനവും സംസ്ഥാന തല ഉദ്ഘാടനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാളെ രാവിലെ 10 മണിക്ക് തിരുവന്തപുരം എസ്പി ഗ്രാൻ്റ് ഡെയ്‌സിൽ നിർവ്വഹിക്കും.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാഥിതിയായി പങ്കെടുക്കും. പി.കെ കുഞ്ഞാലിക്കുട്ടി, സ്വാമി ഗുരുരത്ന‌ം ജഞാനതപസ്വി, ജിജി തോംസൺ ഐ എ എസ്, ഗോപിനാഥ് മുതുകാട്, ലഫ്റ്റനൻ്റ് ജനറൽ (റിട്ട.) ചെറിഷ് മാത്‌സൺ എന്നിവർ പങ്കെടുക്കും.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കു പുറമെ വിദ്യാർത്ഥികളിലെ അക്രമോത്സുകതക്കെതിരെയും പദ്ധതികളുണ്ടാകും.

മാറിയ കാലത്തെ മാറ്റങ്ങൾ ഉൾകൊണ്ടുള്ള സർഗ്ഗാത്മക പ്രതിരോധം കൂടിയായിരിക്കും ഡ്രീംസ്‌.
ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ 100 പേർക്കും ജില്ലാ തലത്തിൽ 1000 പേർക്കും വിദഗ്ദ്ധ പരിശീലനം നൽകി റിസോഴ്‌സ് ഗ്രൂപ്പുകൾ രൂപീകരിക്കും.ഇതിനു വേണ്ടി പ്രത്യേക ശിൽപശാലകൾ നടത്തി മൊഡ്യൂളുകൾ തയ്യാറാക്കിയിട്ടുണ്ട്.കൂടാതെ ജില്ലാ – ഉപജില്ലാ തലങ്ങളിൽ സവിശേഷ പരിപാടികളും സംഘടിപ്പിക്കും. സംസ്ഥാന ത്തുടനീളം ഡ്രീംസ് ക്ലബ്ബുകൾ രൂപീകരിക്കും. ബിഹേവിയർ വാക്‌സിൻ, ആൾട്ടർനേറ്റീവ് ഗെയിം എന്നീ പുതുവഴികൾ നടപ്പിലാക്കും. സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് സമ്മാനങ്ങൾ നൽകും. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന കലാ രൂപങ്ങൾ, സാഹിത്യ പരിപാടികൾ എന്നിവയും ഒപ്പം ബ്രോഷറുകൾ, പുസ്‌തകങ്ങൾ, പോസ്റ്ററുകൾ പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുകയും ചെയ്യും . കുട്ടികളുടെ പാർലമെൻ്റ്. സെമിനാറുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഒരു വർഷത്തെ കലണ്ടറിന് രൂപം നൽകിയിട്ടുണ്ട്. ഫെബ്രുവരി അവസാനം ഗ്രാൻഡ് ഫിനാലെ സംഘടിപ്പിക്കും.

അസറ്റ് ചെയർമാൻ സി.എച്ച് ഇബ്രാഹിം കുട്ടി കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അബ്ദുള്ള, ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി, ഡ്രീംസ് പ്രൊജക്റ്റ് കൺവീനർ എ.പി അസീസ്, കോർഡിനേറ്റർ നിസാം കാരശ്ശേരി, ബിന്നി സാഹിതി എന്നിൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

india

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

kerala

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം

Published

on

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിന് എതിരെയാണ് നടപടി.

ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം. മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെന്ന് കാണിച്ചാണ് നടപടി. സൗത്ത് സോണ്‍ ജയില്‍ ഡിഐജിയുടേതാണ് ഉത്തരവ്.

Continue Reading

kerala

ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്

Published

on

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകിൽ തട്ടയൂർമന രാജേഷ് നമ്പൂതിരി മകൾ ഒ.ടി സൂര്യയാണ് (20) മരിച്ചത്. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി കോളേജ് വിദ്യാർഥിനിയാണ്.

ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്. കോയമ്പത്തൂർ ഫാസ്‌റ്റ് പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങിയ സൂര്യ കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു.

ട്രെയിനിന്റെ ഹോൺ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റോപ്പില്ലാത്തതിനാൽ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു.

എയ്‌ഡ്‌ പോസ്റ്റ് പൊലീസും റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. പിതാവ്: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്പൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി).

Continue Reading

Trending