X
    Categories: businessKIIFB

നെന്മാറ മണ്ഡലത്തില്‍ സമഗ്ര വികസനത്തിന് കൂടുതല്‍ പദ്ധതികള്‍

നെന്മാറ നിയോക മണ്ഡലത്തില്‍ നാല് വര്‍ഷത്തിനുള്ളില്‍ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങളാണ് കെ. ബാബു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടത്തിവന്നിട്ടുള്ളത്. സമസ്ത മേഖലയിലും വികസനം എത്തിക്കുന്നതിനുലൂടെ നവകേരളം കെട്ടിപ്പടുക്കുന്നതിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതാക്കുക, ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധമായ കുടിവെള്ളം, ഗതാഗത സൗകര്യങ്ങള്‍ക്കായുള്ള ഗുണമേന്‍മയുള്ള പാതയുടെ നിര്‍മാണം, വ്യവസായ സമുച്ഛയം, കാര്‍ഷിക കോളജ്, മറ്റു പദ്ധതിക്കായി സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി പദ്ധതി വഴി ലഭിക്കുന്ന തുക നാടിന്റെ നന്മക്കും വികസനോന്മുഖമായ കാഴ്ചപ്പാടിലേക്കും എത്തിയി രിക്കുകയാണ്. പോത്തുണ്ടി ഡാമില്‍നിന്നും കുടിവെള്ള പദ്ധതി തുടങ്ങാന്‍ കിഫ്ബി 20.5 കോടി വകയിരുത്തി. വടവന്നൂര്‍ പഞ്ചാ യത്തില്‍ ചിറ്റൂര്‍ പുഴ കുടിവെള്ള പദ്ധതിയില്‍നിന്നും 15 കോടി രൂപ ചെലവഴിച്ച് പൈപ്പ് ലൈനും ജലസംഭരണിയും പൂര്‍ത്തിയാക്കി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലവിതരണം ആരംഭിച്ചു. എലവഞ്ചേരി പല്ലശ്ശന കുടിവെള്ള പദ്ധതിക്കായി 20 കോടി വകയിരുത്തി. വിദ്യാഭ്യാസ മേഖലയില്‍ നെന്മാറ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് 3 കോടി, നെന്മാറ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് 3 കോടി, കൊടുവായുര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് 3 കോടി, മുതലമട ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മുന്ന് കോടി കിഫ്ബി വഴി ലഭ്യമാക്കുന്നു. മണ്ഡലത്തില്‍ ഇതിനകം 95 കോടിയുടെ പദ്ധതിക്കായി കിഫ്ബി ഫണ്ട് വകയിരുത്തി കഴിഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: