business
തവനൂര്‍ മണ്ഡലം വികസന പദ്ധതികള്‍

തവനൂര്‍ മണ്ഡലത്തില്‍ വികസന വസന്തം: 308 കോടിയുടെ കിഫ്ബി പദ്ധതികള്‍- എടപ്പാള്‍ മേല്‍പാലം: (13.5 കോടി), ഒളമ്പക്കടവ് പാലം: (32 കോടി), കോലൊളമ്പിനെയും മാറഞ്ചേരിയേയും ബന്ധിപ്പിക്കുന്ന കോള്‍പാടത്തിന് മുകളിലൂടെയാണ് ഈ പാലം പണിയുന്നത്. 602 മീറ്റര്‍ നീളം. 11 മീറ്റര്‍ വീതി. പണി പുരോഗമിക്കുന്നു. പൊന്നാനി തവനൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നു. ട്രീറ്റ്‌മെന്റ് പ്ലാന്റും പമ്പിംഗ് മെയ്‌നും: (75 കോടി) തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകള്‍ക്കായുള്ള ഡാനിഡ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റും പമ്പിംഗ് മെയ്‌നും നിര്‍മ്മാണം നരിപ്പറമ്പില്‍ പുരോഗമിക്കുന്നു. പടിഞ്ഞാറേക്കര-ഉണ്യാല്‍ തീരദേശറോഡ്: (52.78 കോടി) കിലോമീറ്റര്‍ നീളമാണ്, തവനൂര്‍ ഗവ: കോളേജ് – (11 കോടി) ഡിസംബറില്‍ പണി പൂര്‍ത്തിയാക്കാനാകും. ,എടപ്പാള്‍ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയം – (6.74 കോടി), ടപ്പാള്‍ ഗവ: ഹയര്‍ സെക്കന്റെറി സ്‌കൂള്‍ ഗ്രൗണ്ടാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. നാച്ചുറല്‍ ര്‍െഫും, ഓട്ടോമാറ്റഡ് സ്പിംങ്ക്‌ളര്‍ സിസ്റ്റവും, അമിനിറ്റി സെന്റെറും, ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടും എല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. നവംബര്‍ 1 ന് കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിക്കും. 80 % പണി പൂര്‍ത്തിയായി. വിവിധ ഗവ: സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം: (19 കോടി)പുറത്തൂര്‍ നായര്‍തോട് പാലം: (48 കോടി) പുറത്തൂര്‍ പഞ്ചായത്തിലെ തിരൂര്‍ പുഴയുടെ ഇരുകരയിലുമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിക്കുന്നതാണ് ഈ പാലം. ഭരണാനുമതി ലഭിച്ചു. അഴിമുഖത്തിനടുത്ത് ആയതിനാല്‍ ഇന്‍ലാന്റ് നാവിഗേഷന്‍ അതോറിറ്റിയുടെ അനുമതികൂടി ലഭിക്കേണ്ടതുണ്ട്.
തവനൂര്‍ – തിരുനാവായ പാലം: (50 കോടി) 50 കോടിയുടെ ഭരണാനുമതി ലഭിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, തീരദേശ വികസന അതോറിറ്റി, ന്യൂനപക്ഷ ക്ഷേമ വരൂപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ വകുപ്പ്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്, ലൈഫ് മിഷന്‍, സാമൂഹ്യക്ഷേമ വകുപ്പ്, ടൂറിസം വകുപ്പ്, റജിസ്‌ട്രേഷന്‍ വകുപ്പ്, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്‌റ, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി വകുപ്പ്, സാംസ്‌കാരിക വകുപ്പ്, ആഭ്യന്തര വകുപ്പ്, ജല വിഭവ – ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കൃഷി വകുപ്പ്, ക്ഷീര വകുപ്പ്, സിവില്‍ സപ്ലൈസ് വകുപ്പ്, നബാര്‍ഡ്, നാഷണല്‍ ഹൈവെ അതോറിറ്റി, സെന്‍ട്രല്‍ റോഡ് ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ങഘഅ യുടെ ആസ്തി വികസന ഫണ്ട്, എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് തുടങ്ങി വിവിധ ഏജന്‍സികളില്‍ നിന്ന് ലഭിച്ച കോടികളുടെ വികസന പദ്ധതികളും തവനൂര്‍ മണ്ഡലത്തില്‍ നടപ്പാക്കാനായിട്ടുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
business
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala2 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന് മരിച്ചു
-
kerala3 days ago
മാനന്തവാടിയില്‍ യുവതിയെ ആണ് സുഹൃത്ത് കുത്തിക്കൊന്നു