തിരുവനന്തപുരം: മസാലബോണ്ടുമായി ബന്ധപ്പെട്ട് കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് നടപടിക്കെതിരേ കിഫ്ബി. ഇ.ഡിക്ക് മുന്നില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഹാജരായേക്കി
ല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും നടപടിയില്‍ നിന്ന് പിന്‍മാറണമെന്നും ഇ.ഡിക്ക് അയച്ച മറുപടിയില്‍ കിഫ്ബി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ വിളിപ്പിച്ച കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത്ത് സിങ് വ്യാഴാഴ്ച ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കില്ല.

കിഫ്ബി ഡെപ്യൂട്ടി ഡയറക്ടറര്‍ക്ക് പുറമേ കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനോട് വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനും ഇ.ഡി നിര്‍ദേശം നല്‍കിയിരുന്നു.