പാലക്കാട്: കൊലയാളി ഗെയിം കളിച്ചതിനെ തുടര്‍ന്ന് ഗെയിം ടാസ്‌ക് പിന്‍തുടര്‍ന്ന വിദ്യാര്‍ഥി മരിച്ചു. അമിത വേഗതയില്‍ വാഹനമോടിച്ച മലയാളി വിദ്യാര്‍ഥിയായ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മിഥുന്‍ ഘോഷ് ആണ് മരിച്ചത്. മിഥുന്‍ സഞ്ചരിച്ച ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍വെച്ചാണ് അപകടം നടന്നത്. അയണ്‍ ബട്ട് അസോസിയേഷന്‍ എന്ന ഓണ്‍ലൈന്‍ ഗെയിം കൂട്ടായ്മയിലെ അംഗമായിരുന്നു മിഥുന്‍. നേരത്തേയും കൊലയാളി ഗെയിമുകള്‍ കളിച്ച് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു.
.