Connect with us

india

സിഖ് തീവ്രവാദിയുടെ വധം: വിവരം നൽകിയത് അമേരിക്ക

ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്

Published

on

കാനഡയിൽ സിഖ് തീവ്രവാദി നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആദ്യം വിവരം അറിയിച്ചത് അമേരിക്കൻ അന്വേഷണസംഘടന .കാനഡയാണ് ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്തിയത്. ഇതിൽ ശക്തമായി ഇന്ത്യ പ്രതിഷേധിച്ചിരുന്നു .എന്നാൽ അമേരിക്കയാണ് വിവരം നൽകിയത് എന്ന് ഇതോടെ വ്യക്തമായി.

അമേരിക്ക ഇന്ത്യയുടെ നടപടിയെ ഗൗരവതരം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്.

india

തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

വൈകിട്ട് 3.30ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം

Published

on

തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 3.30ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചേക്കും. നവംബര്‍ രണ്ടാം വാരത്തോടുകൂടി തെരഞ്ഞെടുപ്പ് ആരംഭിക്കാനാണ് സാധ്യത.

മഹാരാഷ്ട്ര നിയമസഭയുടെ നിലവിലെ കാലാവധി ഈ വര്‍ഷം നവംബര്‍ 26നും ജാര്‍ഖണ്ഡ് നിയമസഭയുടെ നിലവിലെ കാലാവധി അടുത്ത വര്‍ഷം ജനുവരി അഞ്ചിനുമാണ് അവസാനിക്കുന്നത്.

 

Continue Reading

crime

യു.പിയില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; അറസ്റ്റ്‌

കുടുംബങ്ങളുടെ ശ്രദ്ധ തിരിച്ചാണ് അഞ്ചുവയസുകാരിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയത്. 

Published

on

ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. 28 കാരനായ രാജ്കുമാറാണ് അറസ്റ്റിലായത്. യു.പിയിലെ കാണ്‍പൂരിലാണ് സംഭവം. അഞ്ച് വയസുള്ള പെണ്‍കുട്ടിയെ സമീപത്തെ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.

കുടുംബങ്ങളുടെ ശ്രദ്ധ തിരിച്ചാണ് അഞ്ചുവയസുകാരിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയത്.  ചോക്ലേറ്റ് നല്‍കിയതിന് ശേഷമാണ് പെണ്‍കുട്ടിയെ ഇയാള്‍ സ്ഥലത്ത് നിന്ന് മാറ്റിയത്. തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റിയ പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയില്‍ തന്റെ 10 വയസുകാരിയായ മകളെ കയര്‍ കൊണ്ട് തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റിലായിരുന്നു.

താന്‍ പറഞ്ഞത് അനുസരിക്കാതിരുന്ന മകളെ 45 കാരനായ പിതാവ് ഗോവിന്ദ് റായ് റൈക്വാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ബാര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ ) രാജാ ദിനേഷ് സിങ് വ്യക്തമാക്കിയിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പിതാവിന്റെ മര്‍ദനം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പിതാവിനെതിരെ കേസ് എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് അയക്കുകയും ചെയ്തു.

അതേസമയം ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും നിരന്തരം അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. അതിക്രമങ്ങളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിരന്തരമായി പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ അതിക്രങ്ങളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.

Continue Reading

india

കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ

പള്ളിക്കുന്നിലെ ക്വാട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

ണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍. നവീന്‍ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഇന്നലെ ഗുരുതരാരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന യാത്രയപ്പ് ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് അനുമതി നല്‍കിയില്ലെന്നായിരുന്നു ആരോപണം.

പള്ളിക്കുന്നിലെ ക്വാട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘കേരള മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം ആദ്യം പറഞ്ഞത് ഫയല്‍ എന്നത് മനുഷ്യജീവിതമാണ്. വിമര്‍ശനമായി പറയുന്നതാണെന്ന് പറയരുത്. എന്റെ കൈയ്യിലുള്ള ഫയല്‍ മനുഷ്യന്റെ ജീവിതമാണെന്ന് എത്രപേര്‍ക്ക് തോന്നിയിട്ടുണ്ട്. യാത്രയയപ്പില്‍ എഡിഎമ്മിന് ആശംസകള്‍ നേരുകയാണ്.

മറ്റൊരു ജില്ലയിലേക്ക് പോവുകയാണല്ലോ. മുന്‍ എഡിഎം ഉണ്ടായിരുന്നപ്പോള്‍ നിരവധി തവണ വിളിക്കുകയും പറയുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം വന്നപ്പോള്‍ അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല. പക്ഷെ, ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിരുന്നു. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ടാണ്. സൈറ്റ് പോയി നോക്കണം എന്നാണ് പറഞ്ഞത്. ഒന്നോ രണ്ടോ തവണ വിളിച്ചു. പിന്നീടൊരു ദിവസം സൈറ്റ് പോയി നോക്കിയെന്ന് മറുപടി പറഞ്ഞു.

അടുത്ത ദിവസം സംരംഭകന്‍ എന്നോട് പറഞ്ഞു എന്തെങ്കിലും നടക്കുമോ എന്ന് ചോദിച്ചു. ചില പ്രശ്നങ്ങള്‍ ഉണ്ട്. വളവും തിരിവും ഉള്ളതിനാല്‍ എന്‍ഒസി കൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. മാസങ്ങള്‍ കുറച്ചായി. കഴിഞ്ഞ ദിവസം ഇദ്ദേഹം പോകുന്നത് കൊണ്ട് എന്‍ഒസി കിട്ടിയെന്ന് പറഞ്ഞു. അത് എന്തായാലും നന്നായി. എന്‍ഒസി കിട്ടിയത് എങ്ങനെയെന്ന് എനിക്കറിയാം. എന്‍ഒസി കൊടുത്തതിന് നന്ദി പറയുന്നു. ജീവിതത്തില്‍ സത്യസന്ധത പാലിക്കണം.

കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെയായിരിക്കരുത് അടുത്ത സ്ഥലത്തെ പ്രവർത്തനം. മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. സര്‍വ്വീസ് സര്‍വ്വീസാണ്. ഒരു നിമിഷം മതി. ആ നിമിഷത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ട് നമ്മള്‍ എല്ലാവരും കയ്യില്‍ പേന പിടിക്കണം. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങളില്‍ ഞാന്‍ ഉണ്ടായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’, എന്നാണ് പി പി ദിവസം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച യാത്രയയപ്പില്‍ പറഞ്ഞത്. നവീന്‍ ബാബുവിനെ വേദിയിലിരുത്തികൊണ്ടാണ് ദിവ്യയുടെ ആരോപണം.

Continue Reading

Trending