Connect with us

gulf

കിസ്‌വ മാറ്റം തിങ്കളാഴ്ച്ച ; ശൈഖ് ഡോ. ബന്ദര്‍ അറഫ ഖുതുബ നിര്‍വഹിക്കും

അറഫാദിനത്തിലാണ് പുണ്യ ഗേഹമായ കഅബയുടെ കിസ്‌വ മാറ്റല്‍ ചടങ്ങ് നടക്കുക

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ മസ്ജിദുല്‍ ഹറം ഇമാം ശൈഖ് ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ബാല്യ ഖുതുബക്ക് നേതൃത്വം നല്‍കും. സഊദി ശൂറായിലെ മുതിര്‍ന്ന പണ്ഡിതന്‍ കൂടിയാണ് ഡോ. ബന്ദര്‍. ജൂലൈ 19 തിങ്കളാഴ്ചയാണ് അറഫാ ദിനം.
അറഫാദിനത്തിലാണ് പുണ്യ ഗേഹമായ കഅബയുടെ കിസ്‌വ മാറ്റല്‍ ചടങ്ങ് നടക്കുക. ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍ സുദൈസിന്റെ മേല്‍നോട്ടത്തില്‍ കിസ്‌വ മാറ്റത്തിനു ഇരുനൂറിലധികം സാങ്കേതിക വിദഗ്ധരാണ് നേതൃത്വം നല്‍കുന്നത്.

ഹജ്ജിന് അനുമതി നല്‍കിയ തീര്‍ത്ഥാടകരുടെ കൃത്യമായ എണ്ണം ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയാല്‍ മാത്രമേ വെളിപ്പെടുത്താനാകൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അറുപതിനായിരം പേര്‍ക്കാണ് അനുമതി നല്കുകയെന്നായിരുന്നു നേരത്തെ മന്ത്രാലയം സൂചിപ്പിച്ചിരുന്നത് .
നൂറ്റമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ളവരും ഇപ്പോള്‍ സഊദിയിലുള്ളവരുമായവര്‍ക്കാണ് ഇത്തവണ അവസരം നല്‍കിയത്.

അത്യുഷ്ണത്തിലാകും ഇത്തവണ വിശുദ്ധ ഹജ്ജ് കര്‍മ്മം നടക്കുക. 45 ഡിഗ്രി വരെ താപനിലയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. ശക്തമായ പൊടിക്കാറ്റിനും ചിലപ്പോള്‍ മഴക്കും സാധ്യതയുള്ളതായി മിനയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ സിഇഒ ഡോ. ??അയ്മാന്‍ ബിന്‍ സലിം ഗുലാം പറഞ്ഞു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ അറുപതിനായിരം പേര്‍ക്ക് സുരക്ഷിതമായി ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി അദ്ദേഹം അറിയിച്ചു. മുപ്പത് ലക്ഷത്തില്‍ പരം ഹാജിമാര്‍ മിനായില്‍ സംഗമിച്ച സാഹചര്യത്തിലും സുരക്ഷിതമായി കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിച്ചത് ഹജ്ജ് ചരിത്രത്തിലെ സുവര്‍ണ്ണ കാലമാണ്.

അനധികൃതമായി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഒമ്പത് പേരെ സുരക്ഷാ സേന പിടികൂടി. നിയമാനുസൃതമുള്ള രേഖകള്‍ ഇല്ലാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയവരാണ് ഇവരെന്നും ഓരോരുത്തരും പതിനായിരം റിയാല്‍ പിഴ അടക്കേണ്ടി വരുമെന്നും സുരക്ഷാ വിഭാഗം ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി അല്‍ ഷുവൈറഖ് പറഞ്ഞു. തസ്‌രീഹ് ഇല്ലാതെ വിശുദ്ധ ഹറം, മക്കയിലെ സെന്‍ട്രല്‍ ഹറം ഏരിയ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്കും മിന, മുസ്ദലിഫ, അറഫ തുടങ്ങിയ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു . അനുമതി പത്രമില്ലാതെ ഹജ്ജിനായി തീര്‍ഥാടകരെ മക്കയിലെത്തിക്കാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ പിടികൂടിയാല്‍ ആറ് മാസത്തെ തടവും അമ്പതിനായിരം റിയാല്‍ പിഴയുമാണ് ശിക്ഷ. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും നാടുകടത്തുകയും ചെയ്യും.

ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് എന്തെങ്കിലും കാരണങ്ങള്‍ മൂലം ക്യാന്‍സല്‍ ചെയ്യാനോ പകരം ആളുകളുടെ രജിസ്റ്റര്‍ ചെയ്യാനോ സാധിക്കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രോഗമോ മറ്റു കാരണങ്ങളാലോ ക്യാന്‍സല്‍ ചെയ്യേണ്ട സാഹചര്യത്തില്‍ ഹജ്ജ് ചെലവുകള്‍ക്കായി അടച്ച തുക റീഫണ്ട് ചെയ്യാന്‍ അപേക്ഷിക്കാവുന്നതാണെന്നും മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.

പുണ്യഭൂമിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയായതായി സഊദി റെഡ് ക്രസന്റ് സൊസൈറ്റി വ്യക്തമാക്കി. അപകടങ്ങളുണ്ടാകുന്ന സാഹചര്യം നേരിടാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. എയര്‍ ആംബുലന്‍സുകള്‍ അടക്കം എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് റെഡ് ക്രെസെന്റ് സൊസൈറ്റി അധികൃതര്‍ അറിയിച്ചു .

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു

കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

Published

on

ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.

, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു

Continue Reading

gulf

മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി

ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Published

on

മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.

നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Trending